ദിവ്യയെയോ നവീന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ വേണ്ട; നിജസ്ഥിതി അറിയണം: എം.വി.ജയരാജൻ
കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബുവിനെതിരായ കൈകൂലി ആരോപണം പൂർണമായും തള്ളാതെ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ പിന്തുണച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. നവീൻ ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് പാർട്ടി നിലപാടെന്ന് എം.വി. ജയരാജൻ പറഞ്ഞു.

കൈക്കൂലി ആരോപണത്തിൽ രണ്ടു പക്ഷമുണ്ട്. ദിവ്യയെയോ നവീൻ ബാബുവിന്റെ കുടുംബത്തെയോ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട പ്രശ്നമില്ലെന്നും എം.വി. ജയരാജൻ പറഞ്ഞു. പെരിങ്ങോം ഏരിയ സമ്മേളനത്തിലാണ് ജയരാജൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘‘പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യ പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് എന്ത് മാധ്യമധര്‍മമാണെന്നും ജയരാജൻ ചോദിച്ചു.
എഡിഎമ്മിന്റെ കുടുംബത്തെ മരണം സംഭവിച്ച കുടുംബമെന്ന നിലയിൽ അവർക്കൊപ്പം നിന്ന് ഐക്യദാർഢ്യം അറിയിച്ച് പാർട്ടി എടുക്കേണ്ട സംഘടനാപരമായ നടപടിയാണ് കൈക്കൊണ്ടത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ഒരു കൂട്ടർ പറയുന്നു, ഇല്ലെന്ന് മറ്റൊരു കൂട്ടർ പറയുന്നു. നിജസ്ഥിതി നാടിന് അറിയേണ്ടതുണ്ട്.’’ – ജയരാജൻ പറഞ്ഞു.