സർക്കാർ കോളജുകളുടെ കവാടങ്ങൾക്ക് ഓറഞ്ച് പെയിന്റടിക്കണം, ചിത്രവും അയയ്ക്കണം: രാജസ്ഥാനിൽ ഉത്തരവ്
ജയ്പുർ∙ സർക്കാർ കോളജുകളുടെ കവാടങ്ങൾക്ക് ഓറഞ്ച് പെയിന്റ് അടിക്കാൻ രാജസ്ഥാന്‍ സർക്കാരിന്റെ ഉത്തരവ്. ഓറഞ്ച് പെയിന്റ് അടിക്കുന്നത് പഠനത്തിന് അനുകൂലവും സമാധാനപരവുമായ അന്തരീക്ഷം സൃഷ്ടിക്കാനുമാണെന്നാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അതേസമയം, ഉത്തരവ് കാവിവൽക്കരണ നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ചില കോളജുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ ഈ കോളജുകൾ ഓറഞ്ച് പെയിന്റ് അടിച്ച് ചിത്രം വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുക്കണം. 10 ഡിവിഷനുകളിലെ 20 കോളജുകളാണ് ആദ്യഘട്ടത്തിൽ കായകൽപ് സ്കീമിനു കീഴിൽ പെയിന്റ് അടിക്കാൻ തിരഞ്ഞെടുത്തിട്ടുള്ളത്. പ്രത്യേക ബ്രാൻഡിന്റെ വൈറ്റ് ഗോൾഡ്, ഓറഞ്ച് ബ്രൗൺ പെയിന്റാണ് അടിക്കേണ്ടതെന്ന് വകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
‘‘കോളജുകളിൽ ആയിരക്കണക്കിന് അധ്യാപക ഒഴിവുകൾ ഉണ്ട്. പല കോളജുകളിലും ആവശ്യത്തിന് കെട്ടിടങ്ങളില്ല, ബെഞ്ചുകളില്ല. ഈ സാഹചര്യത്തിലാണ് പൊതു പണം ഉപയോഗിച്ച് രാഷ്ട്രീയ ലാഭത്തിനു വേണ്ടി സർക്കാർ ഈ പരിപാടി നടത്തുന്നത്’’ – എൻഎസ്‌യുഐ സംസ്ഥാന അധ്യക്ഷൻ വിനോദ് ജാഖർ പറഞ്ഞു.