വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് വയനാട്ടിൽ തുടർക്കഥയാണ്. ഇവിടെ ഓരോ തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചകളിലൊന്ന് വന്യജീവി ആക്രമണവും അതിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ്. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കൽപറ്റ ആനപ്പാറയിൽ നാലു കടുവകൾ ജനവാസ കേന്ദ്രത്തിലെത്തിയതോടെ ചർച്ചകൾക്ക് ആക്കം കൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുന്നത് വയനാട്ടിൽ തുടർക്കഥയാണ്. ഇവിടെ ഓരോ തിരഞ്ഞെടുപ്പിലും  പ്രധാന ചർച്ചകളിലൊന്ന് വന്യജീവി ആക്രമണവും അതിൽനിന്നു ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ്. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ കൽപറ്റ ആനപ്പാറയിൽ നാലു കടുവകൾ ജനവാസ കേന്ദ്രത്തിലെത്തിയതോടെ ചർച്ചകൾക്ക് ആക്കം കൂടി. 

ദിവസങ്ങൾക്കു മുമ്പാണ് ആനപ്പാറ സ്വദേശി അബ്ദു റഹ്മാന്റെ വീടിനു മുന്നിൽ കടുവയെ കണ്ടത്. അതോടെ നാട്ടുകാർ ഭീതിയിലായി. കടുവയെ കൂട്ടിലാക്കാനുള്ള ശ്രമം വനം വകുപ്പു തുടങ്ങിയെങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല. സ്വന്തം നാട്ടിൽ ജീവൻ പണയം വച്ച് ജീവിക്കേണ്ടിവരുന്ന വയനാട്ടുകാർക്ക്, വോട്ടു തേടി വരുന്നവരോടു പറയാനുള്ള പ്രധാന സങ്കടവും ഇതുതന്നെ.

പൂതാടി പഞ്ചായത്തിലെ കേളമംഗലത്ത് ഇറങ്ങിയ കാട്ടാന കോലോട്ടു രണചന്ദ്രന്റെ വാഴക്കൃഷി നശിപ്പിച്ച നിലയിൽ.
ADVERTISEMENT

‘‘വീടിനു പുറത്ത് പന്നിയാണെന്നു കരുതിയാണ് പുറത്തിറങ്ങിനോക്കിയത്. എന്നാൽ കടുവയെ കണ്ടതോടെ ഭയന്നുവിറച്ചുപോയി. കുറച്ചു സമയമെടുത്തു പഴയ നിലയിലാവാൻ. അപ്പോൾ ബഹളം വച്ചു. അതു കേട്ട് അടുത്തുള്ളവരൊക്കെ ഓടിയെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും അപ്പോഴേക്കും കടുവ എവിടേക്കോ ഓടിപ്പോയിരുന്നു’’–  അബ്ദു റഹ്മാൻ പറഞ്ഞു. 

പുത്തൂര്‍വയല്‍ കവലയിലിറങ്ങിയ കാട്ടാന

ഒരുപാടു കാലത്തെ പ്രശ്നമാണെങ്കിലും എല്ലാ തിരഞ്ഞെടുപ്പിലും ചർച്ചയാകുന്ന വന്യജീവി ആക്രമണത്തിന് പ്രചാരണത്തിൽ മുൻതൂക്കം നൽകുന്നുണ്ട് മൂന്നു മുന്നണികളും. വന്യമൃഗശല്യം മൂലം പ്രതിസന്ധിയിലായവർക്ക് പിന്തുണയും വന്യജീവി ആക്രമണമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിലെ താമസക്കാർക്ക് സംരക്ഷണവും ഒരുക്കുമെന്നും മൂന്നു മുന്നണികളും ഉറപ്പു നൽകുന്നുണ്ട്. 

ADVERTISEMENT

‘‘ഫെൻസിങ് വയ്ക്കും കടുവയെ പിടിക്കാൻ കൂട് വയ്ക്കും എന്നെല്ലാം പറയുന്നതല്ലാതെ, കാര്യക്ഷമമായി ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ല. ഇക്കഴിഞ്ഞ ദിവസം തന്നെ, കടുവയെ പിടിക്കാനായി കൂട് സ്ഥാപിച്ചെങ്കിലും കൂട്ടിനുള്ളിൽ കടുവയെ ആകർഷിക്കാനായി ഒന്നും ഇട്ടിട്ടില്ല’’–  ആനപ്പാറ സ്വദേശി കെ.രവി പറഞ്ഞു. 

1. കാട്ടാന നശിപ്പിച്ച ഓണിശ്ശേരി ആന്റണിയുടെ കൃഷിയിടം. 2. കാട്ടാന നശിപ്പിച്ച കൊടുന്തറ യോഹന്നാന്റെ കാപ്പിത്തോട്ടം. 3. വി.എം. ഇക്ബാലിന്റെ കൃഷിയിടത്തിലെ തെങ്ങ് കാട്ടാന മറിച്ചിട്ട നിലയിൽ. 4. കാട്ടാന നശിപ്പിച്ച തെങ്ങിനു സമീപം അവറാച്ചൻ വെളിയപ്പള്ളി.

‘‘വോട്ട് ചോദിച്ച് ഇപ്പോൾ ഒരുപാട് പേർ വരുന്നുണ്ട്. പക്ഷേ, ആർക്കും ഞങ്ങളുടെ കാര്യം അറിയേണ്ട ആവശ്യമില്ല’’– ഒരു നാട്ടുകാരൻ പറഞ്ഞു. 

ADVERTISEMENT

എന്നാൽ, നാട്ടിലിറങ്ങിയ വന്യമൃഗങ്ങളെ പിടിക്കാൻ സർവസജ്ജമാണെന്നാണ് വനം വകുപ്പു ജീവനക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം 25 കിലോമീറ്ററോളം നടത്തിയ ഡ്രോൺ പരിശോധനയിലും കടുവയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അതു കയറിയിട്ടുണ്ടാകുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. 

കഴിഞ്ഞ ദിവസവും ആനപ്പാറ റോഡിൽ രാത്രിയിൽ ആന ഇറങ്ങിയിരുന്നു. പടക്കം പൊട്ടിച്ചെങ്കിലും ആന കാട്ടിലേക്കു കയറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ ഫെൻസിങ്ങും എല്ലാ മേഖലകളിലും തെരുവു വിളക്കുകളും സ്ഥാപിക്കണമെന്നാണ് ആനപ്പാറ നിവാസികളുടെ ആവശ്യം. 

വയനാട്ടിലെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. പലകുറി വയനാട്ടിൽ പല കൊടികൾ പാറിയെങ്കിലും സാധാരണക്കാരുടെ വിഷയങ്ങൾ‌ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന പരാതിയുണ്ട്. എങ്കിലും ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകാൻ ഒരുങ്ങുകയാണ് വയനാട്.

English Summary:

Wild animal attacks in Wayanad