‘സുഖിപ്പിച്ചു സംസാരിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല; ജീവിതത്തിലെ ആദ്യ സസ്പെൻഷൻ’
തിരുവനന്തപുരം∙ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നും ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും എൻ.പ്രശാന്ത്. കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെ കഴിഞ്ഞ ദിവസം സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

തിരുവനന്തപുരം∙ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നും ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും എൻ.പ്രശാന്ത്. കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെ കഴിഞ്ഞ ദിവസം സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ ധന അഡിഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ആണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്പെൻഷൻ വിളിച്ചുവരുത്തിയത്.
ജീവിതത്തിൽ ആദ്യമായി കിട്ടുന്ന സസ്പെൻഷനാണെന്നും കോളജിലും ലോ കോളജിലും പഠിച്ചപ്പോഴും സസ്പെൻഷൻ കിട്ടിയിട്ടില്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സസ്പെൻഷൻ രേഖകൾ കൈപ്പറ്റിയശേഷം പ്രതികരിക്കാം. സസ്പെൻഷനെക്കുറിച്ച് എനിക്ക് കേട്ടുകേൾവിയേ ഉള്ളൂ. ഭരണഘടനയിലാണ് വിശ്വാസം. രേഖകൾ കാണാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമത്തിലെ പോസ്റ്റിലെ ‘മാടമ്പള്ളിയിലെ ചിത്തരോഗി’ പ്രയോഗത്തെക്കുറിച്ച് പ്രശാന്തിന്റെ മറുപടി ഇങ്ങനെ: ‘‘ മലയാളത്തിൽ ഭാഷാപരമായ പ്രയോഗങ്ങളുണ്ട്. സിനിമയായി ബന്ധപ്പെട്ടും പ്രയോഗങ്ങളുണ്ട്. എല്ലാവരെയും സുഖിപ്പിച്ചു കൊണ്ട് സംസാരിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. സത്യം ഉറക്കെ പറയാൻ പ്രത്യേക സാഹചര്യം ഒന്നും വേണ്ട. സത്യം മാധ്യമങ്ങൾക്ക് പരിശോധിക്കാം’’.