കാതോലിക്കാ ബാവായുടെ 40–ാം ഓർമ ദിനാചരണം; പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പങ്കെടുക്കും
പുത്തൻകുരിശ് ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40–ാം ഓർമ ദിനാചരണത്തിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ പങ്കെടുക്കും. ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ 40–ാം ചരമദിനം വിപുലമായി ആചരിക്കാൻ യാക്കോബായ സഭാ വർക്കിങ് കമ്മിറ്റി തീരുമാനിച്ചു. കുർബാനയ്ക്കും കബറിങ്കലെ ധൂപ പ്രാർഥനയ്ക്കും പരിശുദ്ധ പാത്രിയർക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. അനുസ്മരണ സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് ബാവായുടെ അനുസ്മരണ സമ്മേളനം നടത്താനും വർക്കിങ് കമ്മിറ്റി തീരുമാനിച്ചു.

ശ്രേഷ്ഠ ബാവായുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി 3 വാല്യങ്ങളായി ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കും. ശ്രേഷ്ഠ ബാവായുടെ പ്രഭാഷണങ്ങളും, ആരാധനകളും, ശ്രേഷ്ഠ ബാവായും സഭയുമായി ബന്ധപ്പെട്ട ചരിത്ര രേഖകളും, അമൂല്യ വസ്തുക്കളും ഉൾപ്പെടുത്തി ഡിജിറ്റൽ മ്യൂസിയം സ്ഥാപിക്കും. ഈ മാസം 19 ന് മാനേജിങ് കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനമെടുക്കും.
പാവപ്പെട്ടവരുടെ പ്രവാചകനായി, അശരണർക്ക് ആലംബമായി പ്രതിസന്ധികളിൽ കരുത്തനായി, വിശ്വാസികളുടെ ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ ഇടംപിടിച്ചുവെന്നു വർക്കിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷനായിരുന്ന യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് അനുസ്മരിച്ചു.
ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് എന്നിവർ പ്രസംഗിച്ചു. സഭയിലെ എല്ലാ പള്ളികളിലും ഇൗ മാസം 29 നു ശ്രേഷ്ഠ ബാവായുടെ 30-ാം ഓർമ ദിനത്തിൽ കുർബാനയും, നേർച്ച വിളമ്പും നടത്താനും തീരുമാനിച്ചു. വർക്കിങ് കമ്മിറ്റി യോഗത്തിൽ സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു എന്നിവർ പ്രസംഗിച്ചു.