തിരുവനന്തപുരം∙ മുനമ്പം വഖഫ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ലത്തീന്‍ അതിരൂപത. മുനമ്പത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായാണ് തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ വിഭാഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിഷേധസംഗം സംഘടിപ്പിച്ചത്. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുനമ്പം വഖഫ് പ്രശ്‌നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ലത്തീന്‍ അതിരൂപത. ഇപ്പോള്‍ നടക്കുന്നത് മതസൗഹാര്‍ദം തകര്‍ക്കും വിധമുള്ള ഇടപെടലുകളാണെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു. മുനമ്പത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണയുമായി തിരുവനന്തപുരത്ത് വിവിധ കത്തോലിക്കാ വിഭാഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ഒരു ജനതയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നത്. കേരളജനത അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി തുടങ്ങിയത് പ്രതീക്ഷയുള്ള കാര്യമാണ്. രണ്ടിടങ്ങളില്‍ നാളെ തിരഞ്ഞെടുപ്പാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. ആളുകളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വൈകാരികമായി പ്രതികരിക്കണമെന്നും വിഷയം വര്‍ഗീയവല്‍ക്കരിക്കണം എന്നും ആഗ്രഹമുള്ള തല്‍പരകക്ഷികളുണ്ട്. മതസൗഹാര്‍ദത്തിന് ഒരു പോറലും സംഭവിക്കാതെ മുന്നോട്ടുപോകണമെന്നു പറയുമ്പോഴും പ്രശ്‌നത്തിന് ശാശ്വതപരിഹാരം വേണമെന്ന കാര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ല. മുഖ്യമന്ത്രി സമരസമിതി പ്രതിനിധികളുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ഭരണഘടനയുടെ അനുഛേദം 21 പൗരന്മാര്‍ക്ക് അന്തസായി ജീവിക്കാനുളള അവകാശം നല്‍കുന്നുണ്ടെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. ആ അവകാശത്തിനു വേണ്ടിയാണ് കഴിഞ്ഞ 30 ദിവസമായി മുനമ്പത്തു സമരം നടക്കുന്നത്. സിദ്ദിഖ് സേട്ട് 404 ഏക്കര്‍ ഭൂമി ഫാറൂഖ് കോളജിന് നല്‍കുമ്പോള്‍ ക്രയവിക്രയം നടത്താനുള്ള ഉപാധി കൂടി വച്ചിരുന്നു. അതോടെ അത് വഖഫ് ഭൂമി അല്ലാതായിക്കഴിഞ്ഞു. ഇപ്പോള്‍ രാഷ്ട്രീയനേതൃത്വവും പൊതുസമൂഹവും ആ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അവിടെ തൊഴിലെടുത്തു ജീവിക്കുന്ന 606 കുടുംബങ്ങള്‍ക്ക് അന്തസായി ജീവിക്കാന്‍ സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് ഒട്ടേറെപ്പേർ പ്രതിഷേധസംഗമത്തില്‍ പങ്കെടുത്തു.

English Summary:

Latin Archdiocese Demands Action, Calls for Peace in Munambam Waqf Dispute

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT