വിലക്ക് ലംഘിച്ച് അൻവറിന്റെ വാർത്താസമ്മേളനം, ചട്ടം കാണിക്കാൻ വെല്ലുവിളി; നടപടി വരുമെന്ന് ഉദ്യോഗസ്ഥർ
ചേലക്കര ∙ പി.വി.അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം മറികടന്ന് അൻവർ വാർത്താസമ്മേളനം നടത്തി. ചട്ടലംഘനമാണെന്നു പറയാൻ വന്ന ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയച്ചു. ചട്ടം കാണിക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. മുന്നണികൾ തുക ചെലവാക്കിയതിൽ കമ്മിഷൻ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാർത്താസമ്മേളനം. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അൻവർ ചോദിച്ചു.

കോളനികളിൽ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെന്നും അൻവർ ആരോപിച്ചു. ‘‘തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോടു പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നതെന്ന് അറിയില്ല. രാവിലെതന്നെ പൊലീസ് വന്ന് സ്റ്റാഫിനെയും ഹോട്ടലുകാരെയും ഭീഷണിപ്പെടുത്തുന്നു. ചെറുതുരുത്തിയിൽനിന്ന് 19 ലക്ഷം രൂപ പിടിച്ചെടുത്തു. മരുമകനല്ലേ അവിടെ ക്യാംപ് ചെയ്യുന്നത്. അവിടെനിന്നല്ലേ ഈ പണം മുഴുവൻ ഒഴുകിയത്. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി പണം കൂടി വച്ചാണ് കോളനികളിൽ വിതരണം ചെയ്യുന്നത്’’ – അൻവർ ആരോപിച്ചു.
നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് അൻവറിന് നോട്ടിസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചേലക്കരയിലെ ഹോട്ടലിലാണ് അൻവർ വാർത്താസമ്മേളനം നടത്തിയത്.