മോസ്കോ∙ ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിൽ റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ∙ ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള ആലോചനയിൽ റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന’ ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താനുതകുന്ന നടപടികൾ എടുക്കണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടിരുന്നു. 

രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെ ലൈറ്റുകൾ അണച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്. വീട്ടമ്മമാർക്കു ശമ്പളം നൽകുക, അതവരുടെ പെൻഷനിലേക്കും വകയിരുത്തുക എന്നതും പരിഗണിക്കപ്പെടുന്നു. പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിൾ (4,395 ഇന്ത്യൻ രൂപ) ധനസഹായം നൽകുക, വിവാഹദിനം രാത്രി ഹോട്ടലിൽ ചെലവഴിക്കുന്നതിന് സർക്കാർ സഹായമായി 26,300 റൂബിൾ (23,122 ഇന്ത്യൻ രൂപ) നൽകുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്. 

Image Credit: Canva
ADVERTISEMENT

പ്രാദേശിക തലത്തിൽ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്പത്തിക സഹായങ്ങളോ നൽകാനും പദ്ധതികളുണ്ട്. ഖബാറോവ്‌സ്കിൽ 18നും 23നും ഇടയിൽ പ്രായമുള്ള വിദ്യാർഥിനികൾക്കു കുട്ടികൾ ഉണ്ടായാൽ 900 യൂറോ (97,282 ഇന്ത്യൻ രൂപ) ലഭിക്കും. ചെല്യാബിൻസ്കിൽ ആദ്യ കുട്ടിയുണ്ടാകുമ്പോൾ ലഭിക്കുക 8,500 യൂറോയാണ് (9,18,782 ഇന്ത്യൻ രൂപ). ചായ, ഉച്ചഭക്ഷണ ഇടവേളകളിൽ പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്തോപാലോവ് പറഞ്ഞു. 

ജനനനിരക്ക് വർധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോൾത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാർക്കു നൽകിയിരുന്നു. ഇതിനു മറുപടി നൽകാതിരുന്നവർക്ക് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടിവന്നിരുന്നു. അവിടെ ചോദ്യാവലിയിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടിയിരുന്നു. സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയ പ്രത്യുൽ‌പാദനശേഷീ പരിശോധനാ സൗകര്യം ഇതുവരെ 20,000ൽ പരം സ്ത്രീകൾ ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Russia Considers Drastic Measure: A "Ministry of Sex" to Boost Birth Rate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT