‘ഹൂ ഈസ് ദാറ്റ്’; മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ച് പ്രശാന്ത്, പിന്നാലെ നടപടികൾ വേഗത്തിൽ, രാത്രിയോടെ സസ്പെൻഷൻ ഉത്തരവ് റെഡി
തിരുവനന്തപുരം∙ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ അധിക്ഷേപിച്ച സംഭവത്തില്‍ കൃഷിവകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെതിരെ ത്വരിത നടപടിയുണ്ടായത് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജെ.മേഴ്സിക്കുട്ടിയമ്മയെ പരിഹസിച്ചതോടെ. ഐഎഎസ് തലപ്പത്തു നടക്കുന്ന ചേരിപ്പോരില്‍ ഉടന്‍ നടപടി വേണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആലോചിച്ച് തീരുമാനമെടുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ തലത്തില്‍ ധാരണയുണ്ടായിരുന്നത്. ഇതിനിടയിലാണ് സിപിഎം സംസ്ഥാനസമിതി അംഗവും മുന്‍മന്ത്രിയുമായ മേഴ്സിക്കുട്ടിയമ്മയെ പരിഹസിക്കുന്ന തരത്തില്‍ 'ഹൂ ഈസ് ദാറ്റ്' എന്ന ചോദ്യം പ്രശാന്ത് സമൂഹമാധ്യമത്തില്‍ ഉന്നയിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥന് മുന്‍മന്ത്രി ആയിരുന്ന പാര്‍ട്ടി നേതാവിനെ തൊട്ടിട്ടും മിണ്ടാതിരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നു. ഇതോടെ നടപടികള്‍ വേഗത്തിലായി. രാത്രിയോടെ സസ്പെന്ഷന് ഉത്തരവ് റെഡി.

പ്രശാന്തിനെതിരെ കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ മേഴ്സിക്കുട്ടിയമ്മ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ, മേഴ്സിക്കുട്ടിയമ്മയ്ക്കു മറുപടിയുണ്ടോ എന്നൊരാള്‍ ചോദിച്ചിരുന്നു. ഇതിനാണ് 'ഹൂ ഈ ദാറ്റ്' എന്ന് പരിഹാസച്ചുവയോടെ പ്രശാന്ത് പ്രതികരിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നിരുന്ന വാക്പോര് സിപിഎമ്മിന്റെ നേതാവിലേക്കു തന്നെ നീണ്ടതോടെ ഉടനടി നടപടി വേണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. വാട്സാപ്പ് വിവാദം കൂടി കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശാന്തിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നത് വിവാദമാകുമെന്നതിനാല്‍ വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുകയായിരുന്നു.
ഏറെ സന്തോഷമുണ്ടെന്നും പ്രശാന്തിനെ മുൻപേ തന്നെ സസ്പെന്‍ഡ് ചെയ്യേണ്ടതായിരുന്നു എന്നുമാണ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. ഐഎഎസ് തലപ്പത്തെ തമ്മിലടി തുടരുന്നതിനിടെയാണ് എന്‍.പ്രശാന്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മേഴ്സിക്കുട്ടിയമ്മ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നതില്‍ പ്രശാന്ത് വില്ലന്റെ റോളില്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് യുഡിഎഫിനു വേണ്ടി ഗൂഢാലോചന നടത്തി. വഞ്ചനയുടെ പര്യായമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രശാന്ത്. ആഴക്കടല്‍ മത്സ്യബന്ധനം അതിന്റെ തെളിവാണെന്നും മേഴ്സിക്കുട്ടിയമ്മ കാര്യകാരണ സഹിതം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
2021ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആഴക്കടല്‍ മത്സബന്ധനവുമായി ബന്ധപ്പെട്ട് അന്ന് ഫിഷറീസ് മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ആരോപണങ്ങള്‍ക്കു പിന്നില്‍ മുന്‍പ് ചെന്നിത്തലയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള എന്‍.പ്രശാന്ത് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ മേഴ്സിക്കുട്ടിയമ്മയെ കോണ്‍ഗ്രസിന്റെ പി.സി.വിഷ്ണുനാഥ് പരാജയപ്പെടുത്തുകയും ചെയ്തു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നതാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രകോപനത്തിനു കാരണം.
കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടവെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ പോയി ചര്‍ച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ വിവാദം അനാവശ്യമാണെന്നും പദ്ധതിരേഖ മാത്രമാണു സമര്‍പ്പിച്ചതെന്നുമാണ് മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. തുടര്‍ന്ന് കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മേഴ്സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം ചെന്നിത്തല പുറത്തുവിട്ടു. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായിട്ടായിരുന്നു പ്രാരംഭ ചര്‍ച്ചയെങ്കിലും തുടര്‍നടപടികള്‍ പുരോഗമിച്ചത് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനിലും മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ നിയന്ത്രണത്തിലുള്ള വ്യവസായ വകുപ്പിലുമാണ്. കൊച്ചിയില്‍ 2020 ഫെബ്രുവരി 28നു ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് 'അസെന്‍ഡ് 2020' ല്‍ ധാരണാപത്രമായി. അനുബന്ധ ധാരണാപത്രത്തില്‍ സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷനലും (ഇന്ത്യ) ഒപ്പിട്ടു. കമ്പനിക്കു പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് 4 ഏക്കറും വിട്ടുകൊടുത്തിരുന്നു. ധാരണാപത്രം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കുകയായിരുന്നു.