തൃശൂർ ∙ ഹോട്ടലെന്നു കരുതി ബാർബർഷോപ്പിൽ കയറിയെന്ന തമാശ യാഥാർഥ്യമായി. സൈബർ തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘത്തിലെ അംഗം വിളിച്ചത് തൃശൂർ സൈബർ സെല്ലിലേക്ക്. ഫോൺ കോൾ എടുത്തത് സൈബർ സെല്ലിലെ ഉദ്യോഗസ്ഥനാണ്. വിളിച്ച യുവാവ്, താൻ മുംബൈ പൊലീസിൽനിന്നാണെന്നും നിങ്ങൾ വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു. വിഡിയോ കോളിൽ വരാനും ആവശ്യപ്പെട്ടു. ഇതോടെ, ഉദ്യോഗസ്ഥന് തട്ടിപ്പു മനസ്സിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  • Also Read

വിഡിയോ കോളിൽ, പൊലീസ് യൂണിഫോമിലുള്ള ഒരാളാണ് എത്തിയത്. സൈബർ സെല്ലിലെ ഉദ്യോഗസ്ഥനും യൂണിഫോമിലായിരുന്നു. അതു കണ്ടതോടെ തട്ടിപ്പുകാരൻ ഞെട്ടി. ഈ പണി നിർത്തിക്കോ, തട്ടിപ്പു നടക്കില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ, ചമ്മിയ ചിരിയോടെ തട്ടിപ്പുകാരൻ കോൾ കട്ട് ചെയ്യുകയായിരുന്നു.  സംഭാഷണത്തിന്റെ വിഡിയോ തൃശൂർ സിറ്റി പൊലീസ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. സൈബർ തട്ടിപ്പിന് ഇരയായാലുടൻ വിളിക്കേണ്ട നമ്പർ -1930.