കാൻസർ രോഗിയുടെ മകൻ ഡോക്ടറെ കുത്തി പരുക്കേൽപ്പിച്ചു; നില ഗുരുതരം, പ്രതി അറസ്റ്റിൽ
ചെന്നൈ∙ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ രോഗിയുടെ മകൻ കത്തികൊണ്ട് ഏഴ് തവണ കുത്തി. ചെന്നൈ കലൈഞ്ജർ സെന്റിനറി ആശുപത്രിയിലാണ് സംഭവം. കഴുത്ത്, ചെവി, വയർ എന്നീ ശരീര ഭാഗങ്ങളിൽ പരുക്കേറ്റ ഡോക്ടർ ബാലാജി ജഗനാഥൻ ഐസിയുവിൽ ചികിത്സയിലാണ്. പ്രതി ചെന്നൈ സ്വദേശി വിഘ്‌നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ രോഗിയായ

ചെന്നൈ∙ സർക്കാർ ആശുപത്രിയിൽ ഡോക്ടറെ രോഗിയുടെ മകൻ കത്തികൊണ്ട് ഏഴ് തവണ കുത്തി. ചെന്നൈ കലൈഞ്ജർ സെന്റിനറി ആശുപത്രിയിലാണ് സംഭവം. കഴുത്ത്, ചെവി, വയർ എന്നീ ശരീരഭാഗങ്ങളിൽ പരുക്കേറ്റ ഡോക്ടർ ബാലാജി ജഗനാഥൻ ഐസിയുവിൽ ചികിത്സയിലാണ്. പ്രതി ചെന്നൈ സ്വദേശി വിഘ്‌നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കാൻസർ രോഗിയായ അമ്മയ്ക്ക് ശരിയായ ചികിത്സ ലഭിക്കാത്തതിൽ ദേഷ്യപ്പെട്ടാണ് വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചതെന്നാണ് വിവരം. കാൻസർ വാർഡിൽ ഡ്യൂട്ടിയ്ക്കിടെയാണ് സംഭവം. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിഘ്നേഷിനെ ആശുപത്രി ജീവനക്കാരും മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാരും പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനും വിഷയത്തിൽ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പു നൽകി. തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ അരക്ഷിതാവസ്ഥയാണ് സംഭവം കാണിക്കുന്നതെന്നെന്ന് ബിജെപി ആരോപിച്ചു.