പൊലീസിലെ ഉന്നതർ ബലാത്സംഗം ചെയ്തെന്ന പരാതി: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി ∙ മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

കൊച്ചി ∙ മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്ന പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കണമെന്ന് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊന്നാനി സിഐയും കേസിലെ ആരോപണവിധേയനുമായ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീലിലാണ് ഉത്തരവ്.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചത്. തുടര്‍ന്ന് കോടതി സർക്കാരിന്റെ വിശദീകരണം ആരാഞ്ഞു. എന്നാൽ വീട്ടമ്മയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയെന്നും മൊഴിയിൽ നിറയെ പൊരുത്തക്കേടുകളാണെന്നുമാണ് സർക്കാർ സമർപ്പിച്ച റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പൊലീസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചെന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചതെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ സർക്കാർ വാദം തള്ളിയ സിംഗിൾ ബെഞ്ച്, പരാതി പരിശോധിച്ച് കേസെടുക്കാന്‍ പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നൽകുകയായിരുന്നു. ഇതിന്റെ നിയമസാധുത ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
പരാതി പരിഗണിച്ച മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് അടക്കം പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. തുടർന്ന് മജിസ്ട്രേറ്റ് കോടതി നടപടികൾ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. അതാണ് ഇന്ന് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതിയിൽ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഇതിനോട് എതിർപ്പുള്ളവർക്ക് സാധ്യമായ മറ്റു നിയമവഴികൾ തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ തന്നെ അന്ന് പൊന്നാനി സിഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്തെന്ന് വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിലുള്ള പരാതിയുമായി തിരൂർ ഡിവൈഎസ്പിയായിരുന്ന വി.വി.ബെന്നിയെ സമീപിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളിൽ പരാതിപ്പെടാൻ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തതെന്നും അതിജീവിത പരാതിയിൽ പറയുന്നു.