ടെഹ്‌റാന്‍∙ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇറാനില്‍ 43 കാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഹ്‌റാന്‍∙ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇറാനില്‍ 43 കാരനെ പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്തിനെയാണ് തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. നഗരത്തില്‍ ഫാര്‍മസിയും ജിമ്മും നടത്തിയിരുന്ന മുഹമ്മദ് അലിക്കെതിരെ ഇരുന്നൂറോളം സ്ത്രീകളാണ് പരാതി നൽകിയത്. 

ADVERTISEMENT

സ്ത്രീകളോട് വിവാഹഭ്യര്‍ഥന നടത്തുകയോ ഡേറ്റിങില്‍ ഏര്‍പ്പെടുകയോ ചെയ്ത് അടുപ്പം സൃഷ്ടിക്കുന്നതാണ് മുഹമ്മദ് അലിയുടെ പതിവ് രീതി. ഇതിനു ശേഷമായിരുന്നു ബലാത്സംഗം. ചിലര്‍ക്ക് ഇയാള്‍ ഗര്‍ഭ നിരോധന ഗുളികകളും നല്‍കി. ജനുവരിയിലാണ് മുഹമ്മദ് അലി അറസ്റ്റിലാകുന്നത്. അറസ്റ്റിനു പിന്നാലെ നൂറുകണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പില്‍ തടിച്ചുകൂടി മുഹമ്മദ് അലിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

2005ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 24 കാരനെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയിരുന്നു. 1997ല്‍ ടെഹ്‌റാനില്‍ ഒമ്പത് പെണ്‍കുട്ടികളേയും സ്ത്രീകളേയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് 28കാരനെയും തൂക്കിലേറ്റിയിരുന്നു.

ADVERTISEMENT

ബലാത്സംഗവും വ്യഭിചാരവും ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. അതിനിടെ ഇറാനില്‍ വര്‍ധിച്ചു വരുന്ന വധശിക്ഷകളുടെ എണ്ണം മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

English Summary:

Iran executes in public a serial rapist convicted in dozens of cases