മൂവാറ്റുപുഴ∙ ലഹരി മരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളെ കുറിച്ച് എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിനു ക്രൂര മർദനം. ലഹരി മരുന്നു സംഘത്തെ കുറിച്ചു വിവരങ്ങൾ കൈമാറുന്ന മറ്റുള്ളവർക്കുള്ള മുന്നറിയിപ്പെന്ന രീതിയിൽ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മർദനത്തിൽ പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ ലഹരി മരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളെക്കുറിച്ച് എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിനു ക്രൂര മർദനം. ലഹരി മരുന്നു സംഘത്തെക്കുറിച്ചു വിവരങ്ങൾ കൈമാറുന്ന മറ്റുള്ളവർക്കുള്ള മുന്നറിയിപ്പെന്ന രീതിയിൽ യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. മർദനത്തിൽ പരുക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആനിക്കാട് ചെങ്ങറ കോളനിയ്ക്ക് സമീപമാണ് യുവാവിനെ സംഘം ചേർന്നു വടി കൊണ്ട് അടിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ചീത്രീകരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിനെ മർദിച്ച സുഹൃത്തുക്കൾ ഉൾപ്പെടുന്ന സംഘാംഗങ്ങൾ ഒളിവിലാണ്. ആനിക്കാട്, വാഴക്കുളം ഭാഗത്ത് ലഹരി മരുന്നു വിൽപനയും ഉപയോഗവും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിൽ വ്യാപകമായിരിക്കുകയാണെന്ന പരാതികളെ തുടർന്ന് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

ADVERTISEMENT

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരി ഉപയോഗിക്കുന്ന സംഘാംഗങ്ങളുടെ സുഹൃത്തായ യുവാവിനെ എക്സൈസ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ സംഘത്തിലെ അംഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എസൈസിനു കൈമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ സംഘം ചേർന്ന് മർദിച്ചതെന്നാണ് എക്സൈസ് പറയുന്നത്. മർദനമേറ്റ യുവാവും സംഘത്തിൽ ഉൾപ്പെട്ടയാളാണെന്നാണു നാട്ടുകാർ ആരോപിക്കുന്നത്.

English Summary:

Excise Informant or Gang Member? Police Investigate Brutal Assault in Anikkad