‘ഡാമില്‍ ഇറങ്ങിയാല്‍ ആനയ്ക്കും കായലില്‍ ഇറങ്ങിയാല്‍ മീനിനും ദോഷം’; സീപ്ലെയ്നിന് ഒപ്പം പറന്നുയർന്ന് എതിർപ്പുകൾ
തിരുവനന്തപുരം∙ ഡാമില്‍ ഇറങ്ങിയാല്‍ ആനയ്ക്കും കായലില്‍ ഇറങ്ങിയാല്‍ മീനിനും ദോഷമാണെന്നു വരുന്നതോടെ സീപ്ലെയ്ന്‍ എവിടെ ഇറക്കുമെന്നതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്ന വിഷയം. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പരീക്ഷണപ്പറക്കലിനായി സീപ്ലെയ്ന്‍ എത്തിയതോടെ എതിര്‍പ്പുകളും പറന്നുയര്‍ന്നു തുടങ്ങി. പരിസ്ഥിതിലോല മേഖലയായ (ഇഎസ്എ) മാട്ടുപ്പെട്ടി ഡാമില്‍ സീപ്ലെയ്ന്‍ ഇറക്കുന്നതില്‍ വനംവകുപ്പ് ശക്തമായ ആശങ്കയാണ് ജില്ലാ കലക്ടറെ അറിയിച്ചത്. സീപ്ലെയ്ന്‍ കായലുകളില്‍ ഇറക്കുന്നതിന് എതിരെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉള്‍പ്പെടെ അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന തരത്തില്‍ അഷ്ടമുടിയിലോ പുന്നമടയിലോ സീപ്ലെയ്ന്‍ ഇറക്കാൻ അനുവദിക്കില്ലെന്നും സിപിഐയുടെ മുന്‍നിലപാടില്‍ മാറ്റമില്ലെന്നും ആഞ്ചലോസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ നേരിട്ടതിനു സമാനമായ എതിര്‍പ്പ് പിണറായി സര്‍ക്കാരിനും നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അന്ന് വിമാനമിറങ്ങേണ്ട ഭാഗത്ത് വലയെറിഞ്ഞാണ് ലാന്‍ഡിങ് തടസപ്പെടുത്തിയത്. അതേസമയം ഡാമുകളില്‍ സീപ്ലെയ്ന്‍ ഇറക്കുന്നതിന് ആരും എതിരല്ലെന്നും യുഡിഎഫിന്റെ സീപ്ലെയ്ന്‍ പദ്ധതി ജനാധിപത്യവിരുദ്ധമായിരുന്നുവെന്നും എല്‍ഡിഎഫിന്റേത് ജനകീയ പദ്ധതിയാണെന്നുമാണു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. അതേസമയം ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന എതിര്‍പ്പിനെ ഏതു തരത്തില്‍ മറികടക്കാന്‍ സര്‍ക്കാരിനു കഴിയുന്നുവെന്നതാവും പദ്ധതിയുടെ ഭാവിക്ക് നിര്‍ണായകമാകുക. 2011-16 കാലയളവില്‍ 13,73,50,11 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിനു മാത്രമായി ആറു കോടി രൂപ മുടക്കിയിരുന്നു. ഇതിനു ശേഷമാണ് 2013ല്‍ ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്നു പദ്ധതി നീണ്ടുപോയത്.
തുടര്‍ന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടായ ആശങ്കകളെകുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. സീപ്ലെയ്ന്‍ സര്‍വീസുകള്‍ ഉള്‍നാടന്‍ ജലാശയങ്ങളിലെ ജൈവവ്യവസ്ഥയെയോ മത്സ്യ സമ്പത്തിനെയോ ബാധിക്കാത്ത തരത്തില്‍ ആണെന്നു വിലയിരുത്തി വേമ്പനാട്, അഷ്ടമുടി കായലുകളില്‍ ജലവിമാന പദ്ധതി ആരംഭിക്കാനുമാണ് സമിതി ശുപാര്‍ശയെന്ന് 2016ല്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ഉള്‍നാടന്‍ ജലാശയങ്ങളുടെ വിസ്തൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ ജലവിമാനങ്ങളുടെ ടേക്ക് ഓഫ്, ലാന്‍ഡിങ് എന്നിവയ്ക്ക് വളരെ ചെറിയ പ്രദേശം മാത്രമേ ആവശ്യമുള്ളൂവെന്നും ആ സമയത്ത് സാധാരണ സ്പീഡ് ബോട്ട് ഉണ്ടാക്കുന്നതിനേക്കാള്‍ ചെറിയ അലകള്‍ മാത്രമേ ഉണ്ടാകൂ എന്നും മറ്റ് മലനീകരണ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്നും സമിതി അറിയിച്ചിരുന്നു.
പദ്ധതിക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പവന്‍ഹാന്‍സ് ഹെലികോപ്‌ടേഴ്‌സ് തയാറാക്കിയ ഡിപിആര്‍ പ്രകാരം സീപ്ലെയ്‌നുകളുടെ അറ്റകുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ മുതലായവ വിമാനത്താവളങ്ങളില്‍ മാത്രം നടത്താനാണ് നിര്‍ദേശിച്ചത്. ശുചിമുറി, ഭക്ഷണ സൗകര്യം ഇല്ലാത്തതിനാല്‍ ഒരു തരത്തിലുള്ള മാലിന്യങ്ങളും സീപ്ലെയ്‌നുകളില്‍നിന്നു ജലത്തിലേക്ക് പുറന്തള്ളപ്പെടുകയുമില്ല. യുഎസ് ആര്‍മി കോര്‍പ്‌സ് ഓഫ് എന്‍ജിനീയേഴ്‌സ് പഠനത്തില്‍ സീപ്ലെയ്ൻ വായു, ജലം, മണ്ണ് എന്നിവയിലെ ജന്തു, മത്സ്യജാലങ്ങള്‍, ഹൈഡ്രോളജി എന്നിവയില്‍ പ്രത്യേകം ബാധിക്കുന്നില്ല എന്ന കണ്ടെത്തലും പവന്‍ഹാന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കൊല്ലത്തും ആലപ്പുഴയിലും വാട്ടര്‍ഡ്രോമുകള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടും വ്യാവസായിക അടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ അനുമതിയുള്ള ഓപ്പറേറ്റര്‍മാര്‍ ആരും മുന്നോട്ടുവന്നിരുന്നില്ല. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എന്നിവയുടെ അനുമതികള്‍ പദ്ധതിക്കു ലഭിച്ചിട്ടുണ്ട്.
കായലില്‍ ഇറക്കില്ലെന്ന് മത്സ്യത്തൊഴിലാളികള്‍
ടൂറിസം രംഗത്തെ വലിയ പ്രതീക്ഷയായി ഇടതുസര്‍ക്കാര്‍ സീപ്ലെയ്ന്‍ പദ്ധതി ‘റീലോഞ്ച്’ ചെയ്യുമ്പോള്‍ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധത്തിനാണ് തയാറെടുക്കുന്നത്. മത്സ്യത്തൊഴിലാളി സംഘടനകളുമായി ആലോചിക്കാതെയാണു സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയതെന്നും ഇതിനു പിന്നില്‍ പ്രത്യേക അജന്‍ഡ സര്‍ക്കാരിനുണ്ടെന്നുമാണു സംഘടനകളുടെ നിലപാട്. എഐടിയുസിയും ധീവരസഭയും എതിര്‍പ്പ് തുടരുകയാണ്. അന്നു സമരത്തിനു നേതൃത്വം കൊടുത്ത സിഐടിയുവിന് പഴയ എതിര്‍പ്പില്ല. ഇപ്പോഴത്തെ പദ്ധതി മത്സ്യബന്ധനത്തെ ബാധിക്കില്ല എന്നാണു സംഘടനയുടെ നിലപാട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ കേരള ഫിഷര്‍മെന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം 17ന് ചേരുമെന്നു ചെയര്‍മാന്‍ ടി.എന്‍.പ്രതാപന്‍ അറിയിച്ചു.
സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത്സ്യത്തൊഴിലാളി സംഘടനകളും ധീവരസഭയും ഉള്‍പ്പെടുന്നതാണു കോഓര്‍ഡിനേഷന്‍ കമ്മിറ്റി. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്ന സീപ്ലെയ്ന്‍ പദ്ധതിയോടുള്ള ധീവരസഭയുടെ ശക്തമായ എതിര്‍പ്പില്‍ മാറ്റമില്ലെന്നാണ് ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ പറഞ്ഞത്. കഴിഞ്ഞയാഴ്ച മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ന്ന വിവിധ തൊഴിലാളി സംഘടനകളുടെ യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ സീപ്ലെയ്ന്‍ പദ്ധതിയെക്കുറിച്ചുള്ള കാര്യം മറച്ചുവച്ചതില്‍ സംഘടനകള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. 2013 ല്‍ മീന്‍പിടിത്തക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നു നിര്‍ത്തിവച്ച പദ്ധതിയാണു വീണ്ടും കൊണ്ടുവന്നിരിക്കുന്നതെന്നു വിവിധ തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ബോള്‍ഗാട്ടി, അഷ്ടമുടി, പുന്നമട, ചന്ദ്രഗിരി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കാന്‍ തയാറെടുക്കുന്നത്. സീപ്ലെയ്ന്‍ പ്രവര്‍ത്തിക്കുന്ന 'വാട്ടര്‍ ഡ്രോമി'ന് അകത്തേക്കു മീന്‍പിടിത്തക്കാര്‍ക്കു പ്രവേശനം സാധ്യമല്ലാതാകും. നിലവില്‍ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശത്തെ ഹനിക്കുന്നതാണ് പദ്ധതിയെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ആനകളെ ബാധിക്കുമെന്ന് വനംവകുപ്പ്
മാട്ടുപ്പെട്ടി ഭാഗത്ത് സീപ്ലെയ്ന്‍ സര്‍വീസ് നടത്തിയാല്‍ മനുഷ്യ വന്യജീവി സംഘര്‍ഷത്തിനു കാരണമാകുമെന്നും സംഘര്‍ഷം ലഘൂകരിക്കാന്‍ ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രത്യേക പദ്ധതി തയാറാക്കണമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ക്കു നല്‍കിയ മറുപടിയില്‍ വനം വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സീപ്ലെയ്‌നിന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ടു 8-ാം തീയതിയാണ് ജില്ലാ ഭരണകൂടം വനം വകുപ്പിന് കത്തയച്ചത്. 10-ന് നല്‍കിയ മറുപടിയിലാണ് പരിസ്ഥിതിലോല മേഖലയില്‍പ്പെടുന്ന പ്രദേശമാണു മാട്ടുപ്പെട്ടി അണക്കെട്ടിലെ വൃഷ്ടിപ്രദേശമെന്നു ഡിഎഫ്ഒ ചൂണ്ടിക്കാട്ടിയത്. ആനമുടിച്ചോല ദേശീയ പാര്‍ക്ക്, പാമ്പാടുംചോല ദേശീയ പാര്‍ക്ക്, കുറിഞ്ഞിമല സങ്കേതം എന്നിവ ഉള്‍പ്പെട്ട പ്രദേശമാണ് മാട്ടുപ്പെട്ടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. വംശനാശം നേരിടുന്ന അപൂര്‍വ ജീവികള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഇവിടം. വന്യജീവി നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട കാട്ടാനകള്‍ ജലസംഭരണിയിലൂടെ തുടര്‍ച്ചയായി കടന്നുപോകുന്നതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വനം വകുപ്പിന്റെ മറുപടിയില്‍ പറയുന്നു.
ടിക്കറ്റ് നിരക്ക്
കൊച്ചി-മൂന്നാര്‍ സീപ്ലെയ്ന്‍ പദ്ധതിയുടെ ടിക്കറ്റ് നിരക്ക് ഇതുവരെ അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് റോഡ് മാര്‍ഗം മൂന്നാറില്‍ എത്താന്‍ മൂന്നര മണിക്കൂര്‍ വേണ്ടപ്പോള്‍ സീപ്ലെയ്‌നില്‍ 25 മിനിറ്റുകൊണ്ട് എത്താനാവും. നിലവില്‍ ഗുരുഗ്രാമില്‍നിന്ന് സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള സര്‍വീസിന്റെ നിരക്ക് കണക്കിലെടുത്താല്‍ 3000 രൂപ മുതല്‍ 5000 രൂപ വരെയാകും ടിക്കറ്റ് നിരക്കിന് സാധ്യത. അവിടെ യാത്രക്കാര്‍ക്ക് ആകെ 25 കിലോ ബാഗേജും അനുവദിച്ചിട്ടുണ്ട്. 2020ല്‍ രാജ്യത്ത് ആദ്യമായി ഗുജറാത്തിലാണ് പദ്ധതി തുടങ്ങിയത്. അഹമ്മദാബാദ് മുതല്‍ കെവാഡിയ വരെയുള്ള 200 കി.മീ ദൂരം 45 മിനിറ്റുകൊണ്ടാണ് സീപ്ലെയ്ന്‍ എത്തിയിരുന്നത്. 12 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് നടത്തിയിരുന്ന സര്‍വീസിന് ഒരാള്‍ക്ക് 4,800 രൂപയായിരുന്നു നിരക്ക്. സബര്‍മതീ നദീതീരത്തുനിന്ന് ദിവസേന നാല് സര്‍വീസുകളാണ് നടത്തിയിരുന്നത്. ലക്ഷദ്വീപ്, ഹൈദരാബാദ്, ഗുവാഹത്തി, ഷില്ലോങ് തുടങ്ങി 20 റൂട്ടുകളില്‍ സീപ്ലെയ്ന്‍ സര്‍വീസ് നടത്താനുള്ള അനുമതിയാണ് സ്‌പൈസ് ജെറ്റിനുള്ളത്.
സര്‍വീസിനു യോജിച്ച 10 ജലാശയങ്ങള്‍
സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് അതതു മേഖലകളില്‍ സീപ്ലെയ്ന്‍ സര്‍വീസുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന ഹൈഡ്രോഗ്രഫിക്കല്‍ സര്‍വേ വിഭാഗം വിവിധ ജലാശയങ്ങളിലെ ആഴ പരിശോധന നടത്തി സീപ്ലെയ്ന്‍ സര്‍വീസിനു യോജിച്ച 10 ജലാശയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സീപ്ലെയ്ന്‍ സര്‍വീസ് നടത്തിയ ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ വേമ്പനാട്ടു കായല്‍, പുന്നമടക്കായല്‍, അഷ്ടമുടിക്കായല്‍, പൊന്നാനി, ബേപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളും പട്ടികയിലുണ്ട്. നാനൂറോളം ജലാശയങ്ങളിലാണ് പരിശോധന നടത്തിയത്. ഇവയില്‍ ഭൂരിഭാഗവും വിവിധ തരം സീപ്ലെയ്ന്‍ സര്‍വീസിനു യോജിച്ച രീതിയില്‍ മാറ്റിയെടുക്കാമെന്നും ഹൈഡ്രോഗ്രഫിക്കല്‍ സര്‍വേ വിഭാഗം കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ്, കാപ്പില്‍ കായലുകളില്‍ സീപ്ലെയ്ന്‍ സര്‍വീസ് ആരംഭിക്കാനാകും. വെള്ളായണി കായലും ഇതിനു യോജിച്ചതാണെങ്കിലും ശുദ്ധജലത്തടാകമായതുകൊണ്ട് ജനങ്ങള്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്നതിനാല്‍ പരിമിതികളുണ്ടെന്നാണ് കണ്ടെത്തല്‍. സീപ്ലെയ്ന്‍ സര്‍വീസ് നടത്താന്‍ 1.2 മീറ്റര്‍ ആഴവും 1500 മീറ്റര്‍ നീളവും 50 മീറ്റര്‍ വീതിയും മതിയാകും.
ആദ്യഘട്ടത്തില്‍ താല്‍പര്യമില്ലാതെ കേരളം
അതേസമയം, പദ്ധതിയുമായി വൈകി മാത്രം മുന്നോട്ടെത്തിയതിനാല്‍ കേന്ദ്രസഹായം ലഭിക്കുന്ന കാര്യത്തിലും കാലതാമസമാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട ഉഡാന്‍ പദ്ധതിയില്‍ (ഉഡാന്‍ സ്‌മോള്‍ എയര്‍ക്രാഫ്റ്റ് സര്‍വീസ് എസ്എഎസ്) സീപ്ലെയ്ന്‍ ഉള്‍പ്പെടുത്തിയത് 2 വര്‍ഷം മുന്‍പാണ്. രാജ്യത്ത് വാട്ടര്‍ എയ്‌റോഡ്രോമുകള്‍ സജ്ജമാക്കാന്‍ കേന്ദ്രം അഞ്ചു വര്‍ഷമായി ധനസഹായം നല്‍കിവരുന്നുണ്ട്. ഈ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ കേരളം താല്‍പര്യം അറിയിച്ചില്ല. അതിനാല്‍ കേന്ദ്രസഹായത്തിന്റെ പട്ടികയിലും കേരളം ഇല്ല. ആദ്യ ഘട്ടത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 14 വാട്ടര്‍ എയ്‌റോഡ്രോമുകള്‍ക്ക് 287 കോടി രൂപയാണ് അനുവദിച്ചത്. രണ്ടാം ഘട്ടത്തില്‍ ലക്ഷദ്വീപിലെ 5 എയ്‌റോഡ്രോമുകള്‍ക്ക് 100 കോടിയും അനുവദിച്ചു. ഉഡാന്‍ എസ്എഎസ് പദ്ധതിയില്‍തന്നെ കേരളം താല്‍പര്യമറിയിച്ചു കത്തുനല്‍കിയത് കഴിഞ്ഞ മാസം മാത്രമാണ്. കൊച്ചിയില്‍ ബോള്‍ഗാട്ടിയിലാണ് എയ്‌റോഡ്രോം ഒരുക്കേണ്ടത്. ഇതിനു തുക അനുവദിച്ചിട്ടില്ല. ലക്ഷദ്വീപിലെയും ബോള്‍ഗാട്ടിയിലെയും വാട്ടര്‍ എയ്‌റോഡ്രോമുകളുടെ നിര്‍മാണച്ചുമതല കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനാണ്. ലക്ഷദ്വീപില്‍ ഓരോ എയ്‌റോഡ്രോമിനും 20 കോടി രൂപ വീതമാണ് കേന്ദ്രം അനുവദിച്ചത്. ഇവിടെ സാമൂഹിക ആഘാത പഠനം ഉള്‍പ്പെടെ തുടങ്ങി. തുക ലഭിക്കാത്തതിനാല്‍ ബോള്‍ഗാട്ടിയില്‍ നടപടികളൊന്നും തുടങ്ങിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ തന്നെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാട്ടര്‍ എയ്‌റോഡ്രോം നിര്‍മിക്കാന്‍ 50% സബ്‌സിഡി ലഭിക്കും. എന്നാല്‍ കേരളം അതിനും ശ്രമം തുടങ്ങിയിട്ടില്ല.