കൊൽക്കത്ത∙ ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കവെ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിൽ ജഗത്ദാലിലുണ്ടായ വെടിവയ്പ്പിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് അശോക് സാവു കൊല്ലപ്പെട്ടത്. വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ബംഗാളിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കവെ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിൽ ജഗത്ദാലിലുണ്ടായ വെടിവയ്പ്പിലാണ് തൃണമൂൽ കോൺഗ്രസ് നേതാവ് അശോക് സാവു കൊല്ലപ്പെട്ടത്. വെടിവയ്പ്പിനു പിന്നാലെ അശോകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അശോകിന്റെ മരണവാർത്ത പരന്നതിനു പിന്നാലെ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. നോർത്ത് 24 പർഗാനാസിലെ ജില്ലാ അധികാരികളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടി. ആക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 

ADVERTISEMENT

2023ലും അശോക് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് ബാരക്പൂർ പൊലീസ് കമ്മിഷണർ അലോക് രജോറിയ പറഞ്ഞു.‘‘ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’– അലോക് പറഞ്ഞു. ബംഗാളിലെ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ 41 പരാതികളാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷനു ലഭിച്ചത്. ഇതിൽ 16 പരാതികൾ ബിജെപിയാണ് നൽകിയിരിക്കുന്നത്.

English Summary:

TMC Leader Shot Dead During West Bengal By-election