‘തോളിന് താഴെ കൈ മുറിച്ചു മാറ്റി’: അശ്വതിയെ ‘വേദനിപ്പിച്ച്’ കെഎസ്ആര്‍ടിസിയും; ബസ് തട്ടിയെന്ന് എഫ്ഐആര്‍
തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണതിനെത്തുടര്‍ന്ന് വലതു കൈ മുറിച്ചു മാറ്റിയ അശ്വതി എന്ന വിധവയായ വീട്ടമ്മ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കൊടുംവേദന സഹിക്കുമ്പോള്‍ തിരിഞ്ഞുപോലും നോക്കാന്‍ തയാറാകാതെ വാര്‍ത്ത നിഷേധിക്കാനുള്ള തിടുക്കമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ കാണിക്കുന്നതെന്ന് അശ്വതിയുടെ സഹോദരന്‍ അനൂപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ‘‘വലതു കൈയുടെ തോളിനു താഴെയാണ് ആദ്യം മുറിച്ചത്. മൂന്നുദിവസത്തിനു ശേഷം തുറന്നുനോക്കുമ്പോള്‍ ആ ഭാഗം കറുത്തിരിക്കുന്നു. ഇന്നലെ വീണ്ടും കുറച്ചു കൂടി കയറ്റി മുറിച്ചു.

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി സ്‌കൂട്ടറില്‍നിന്നു തെറിച്ചു വീണതിനെത്തുടര്‍ന്ന് വലതു കൈ മുറിച്ചു മാറ്റിയ അശ്വതി എന്ന വിധവയായ വീട്ടമ്മ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കൊടുംവേദന സഹിക്കുമ്പോള്‍ തിരിഞ്ഞുപോലും നോക്കാന്‍ തയാറാകാതെ വാര്‍ത്ത നിഷേധിക്കാനുള്ള തിടുക്കമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ കാണിക്കുന്നതെന്ന് അശ്വതിയുടെ സഹോദരന്‍ അനൂപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ‘‘വലതു കൈയുടെ തോളിനു താഴെയാണ് ആദ്യം മുറിച്ചത്. മൂന്നുദിവസത്തിനു ശേഷം തുറന്നുനോക്കുമ്പോള്‍ ആ ഭാഗം കറുത്തിരിക്കുന്നു. ഇന്നലെ വീണ്ടും കുറച്ചു കൂടി കയറ്റി മുറിച്ചു.
ഇതും വിജയകരമായില്ലെങ്കില്‍ പൂര്‍ണമായും തോളിന്റെ ഭാഗത്തുനിന്നു മുറിച്ചു മാറ്റേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. തലയില്‍ മൂന്നിടത്തും പരുക്കുണ്ട്. ബസ് തട്ടിയതു മാത്രമേ അശ്വതിക്ക് ഓര്‍മയുള്ളു. ബാക്കി ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്ന സ്ഥിതി ആയിട്ടില്ല. സംഭവം അന്വേഷിക്കാന്‍ പൊലീസ് എത്തിയെങ്കിലും ഐസിയുവില്‍ ആയിരുന്നതിനാല്‍ മൊഴി എടുത്തില്ല. ഇത്രയും ഗുരുതരമായി പരുക്കേറ്റ് അശ്വതി ആശുപത്രിയില്‍ ആയിട്ടും കെഎസ്ആര്‍ടിസിയില്‍നിന്ന് ഒരാള്‍ പോലും വരികയോ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ല. അപകടം സംഭവിച്ചിട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടേ ഇല്ലെന്നും കൈ മുറിച്ചിട്ടില്ലെന്നുമാണ് കെഎസ്ആര്‍ടിസിക്കാര്‍ പറയുന്നത്. കൈ മുറിച്ചു മാറ്റണമെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ. വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണല്ലോ അങ്ങനെ ചെയ്യുന്നത്. അതൊക്കെ ആരെങ്കിലും വെറുതേ പറയുമോ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നുകൂട’’ - ആശുപത്രിയില്‍ അശ്വതിക്കൊപ്പമുള്ള സഹോദരന്‍ പറഞ്ഞു.
നവംബർ 4ന് വൈകിട്ടാണ് അപകടമുണ്ടായത്. നെയ്യാറ്റിന്‍കര നഗരസഭയുടെ അക്ഷയ ഷോപ്പിങ് കോംപ്ലക്‌സിലെ ലോട്ടറി വകുപ്പിന്റെ ഓഫിസില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് പെരുങ്കടവിള ആങ്കോട് അശ്വതിയില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ അശ്വതി (44). കെഎസ്ആര്‍ടിസി ബസ് അലക്ഷ്യമായി ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ വാഹനത്തിന്റെ പിന്‍ഭാഗം അശ്വതി ഓടിച്ച സ്‌കൂട്ടറില്‍ തട്ടി.
ഇതോടെ നിയന്ത്രണം നഷ്ടമായി തെറിച്ചു വീഴുകയായിരുന്നു. ഭര്‍ത്താവ് ശിവകുമാറിന്റെ വിയോഗത്തിനു ശേഷം കുടുംബത്തിന്റെ ആശ്രയം അശ്വതിയുടെ ജോലി ആയിരുന്നു. എന്‍ജിനീയറിങ്ങിനും എല്‍എല്‍ബിക്കും പഠിക്കുന്ന മക്കളുണ്ട് അശ്വതിക്ക്. കെഎസ്ആര്‍ടിസി ബസ് തട്ടി വീട്ടമ്മയുടെ വലതു കൈ മുറിച്ചു മാറ്റിയ വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ പറഞ്ഞിരുന്നത്. ബസ് വണ്‍വേയിലൂടെ കടന്നുപോകുമ്പോള്‍ അതേ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടര്‍ വന്നിടിച്ച് മറിഞ്ഞുവീഴുകയും സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരുക്കേറ്റുവെന്നും കെഎസ്ആര്‍ടിസി പറയുന്നു.
ബസിന്റെ പുറകില്‍ തട്ടി വീണതാണെന്ന് സ്‌കൂട്ടര്‍ യാത്രക്കാരി പൊലീസിനെ അറിയച്ചതായും കെഎസ്ആര്‍ടിസി സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അശ്വതി ഓടിച്ചിരുന്ന സ്‌കൂട്ടറിലും അശ്വതിയുടെ വലതു തോളിലുമായി ബസ് ചെന്നിടിക്കുകയായിരുന്നുവെന്നാണ് നെയ്യാറ്റിന്‍കര പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അപാകമായും ഉദാസീനമായും മനുഷ്യജീവന് ആപത്തു വരത്തക്കവിധം ബസിനു മുന്നില്‍ പോയ സ്‌കൂട്ടറില്‍ ഇടിച്ചുവെന്നും എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. റോഡില്‍ തെറിച്ചുവീണ അശ്വതിയുടെ തലയില്‍ രക്തം കട്ടപിടിക്കും വിധം പരുക്കുണ്ട്. മുഖത്തും മുറിവേറ്റിട്ടുണ്ട്. വലതു കൈയിലെ രക്തഓട്ടം നിലച്ചതിനാല്‍ കൈ ശസ്ത്രക്രിയ നടത്തി മുറിച്ചുമാറ്റുന്നതിനും പ്രതി ഇടയാക്കി എന്നും എഫ്‌ഐആറില്‍ പറയുന്നു. കെഎല്‍ 15 9467 (ആര്‍എന്‍ഇ 936) നമ്പര്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇയാളുടെ പേരുവിവരങ്ങള്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.