ADVERTISEMENT

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിന് 5 ദിവസം ശേഷിക്കെ വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസും സിപിഎമ്മും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം ഉണ്ടെന്നും പിന്നിൽ ബിജെപിയും സിപിഎമ്മുമാണെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റിനും സംസ്ഥാന വൈസ് പ്രസിഡന്റിനും രണ്ടിടത്ത് വോട്ടുണ്ടെന്നാണ് ശ്രീകണ്ഠന്റെ ആരോപണം. എൽഡിഎഫ് സ്ഥാനാർഥി സരിനെതിരെയും വി.കെ. ശ്രീകണ്ഠൻ ആരോപണം ഉന്നയിച്ചു. മൂന്നു മാസം മുൻപാണ് ഒറ്റപ്പാലത്ത് നിന്ന് സരിൻ വോട്ട് മാറ്റിയതെന്നും ആറുമാസമാണ് ഇതിനുവേണ്ടതെന്നുമാണ് ശ്രീകണ്ഠൻ പറയുന്നത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.രഘുനാഥിനും ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസനും കോഴിക്കോടും പാലക്കാടും വോട്ടുണ്ടെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു. വ്യാജ വോട്ടിൽ സിപിഎമ്മിലെയും ബിജെപിയിലെയും പ്രമുഖരുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണമെന്നും ശ്രീകണ്ഠൻ പറഞ്ഞു. അതേസമയം, ആരു തടഞ്ഞാലും വോട്ട് പാലക്കാട് ചെയ്യുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസൻ പറഞ്ഞു. മൂന്നു വർഷമായി പ്രവർത്തിക്കുന്നത് ജില്ലാ ഓഫിസ് കേന്ദ്രീകരിച്ചാണ്. ആ വിലാസത്തിലാണ് വോട്ട് ചേർത്തത്. അവസാന തിരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തത് പട്ടാമ്പിയിലാണ്. രണ്ടു സ്ഥലത്ത് വോട്ടുണ്ടെങ്കിൽ റദ്ദാക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും ഹരിദാസൻ പറഞ്ഞു. 

പാലക്കാട്ട് 2700 വ്യാജ വോട്ടര്‍മാരുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആരോപിച്ചു. വോട്ടർ പട്ടികയിൽ പേരുള്ള ബിജെപി ജില്ലാ പ്രസിഡന്‍റ് അടക്കം പലരും മറ്റ് മണ്ഡലങ്ങളിൽ ഉള്ളവരെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, വ്യാജ വോട്ടിൽ നിന്ന് ജില്ലാ സെക്രട്ടറി ആദ്യം തടയേണ്ടത് എൽഡിഎഫ് സ്ഥാനാര്‍ഥിയെ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

English Summary:

Palakkad By-Election Rocked by Voter Fraud Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com