500ല്‍ 297, പരീക്ഷ പാസായി ഇന്ദ്രൻസ്; അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം ∙ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. നടനെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ ചിത്രവും കുറിപ്പും പങ്കുവച്ചു. ‘‘അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും

തിരുവനന്തപുരം ∙ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. നടനെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ ചിത്രവും കുറിപ്പും പങ്കുവച്ചു. ‘‘അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ’’– ശിവൻകുട്ടി പറഞ്ഞു. ഫലമറിയുമ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു താരം. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു.
500ല്‍ 297 മാര്‍ക്ക് നേടിയാണ് ഇന്ദ്രന്‍സിന്‍റെ വിജയം. 68-ാം വയസ്സിലാണ് ഇന്ദ്രൻസ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്. കുട്ടിക്കാലത്ത് കുടുംബപ്രാരാബ്ധങ്ങള്‍ മൂലം നാലാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഇന്ദ്രന്‍സ് പിന്നീട് തയ്യല്‍ കടയില്‍ ജോലി തുടങ്ങുകയായിരുന്നു. തുടര്‍ന്നു സിനിമയിലെത്തി മികച്ച അഭിനേതാവെന്ന പേരെടുക്കുമ്പോഴും പാതിവഴിയില്‍ മുടങ്ങിയ പഠനവഴിയിലേക്കു വീണ്ടും മടക്കയാത്രയെന്ന മോഹം മനസ്സിലുണ്ടായിരുന്നു. ഇതോടെയാണു തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ദ്രൻസ് പറഞ്ഞു.