എല്ലാ രാഷ്ട്രീയ പാർട്ടികളും മുനമ്പം വിഷയത്തിൽ നിലപാട് തുറന്നു പറയണം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
പാലാ ∙ മുനമ്പം വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് തുറന്നുപറയണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത മുനമ്പം വിഷയത്തിൽ പാലിക്കപ്പെടുന്നുണ്ടോ എന്നു പരിശോധിക്കണം. കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ) ജനറൽ ബോഡി യോഗം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ക്രൈസ്തവർ ഉൾപ്പെടെ ഇപ്പോഴും രാജ്യത്തു വിവേചനം നേരിടുന്നുണ്ടെന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി അവർക്ക് അന്യമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ സിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.

‘ഇന്ത്യയിലെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തിൽ അൽമായരുടെ സവിശേഷ പങ്ക്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണു സമ്മേളനം. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സിറോ മലബാർ, സിറോ മലങ്കര, ലത്തീൻ സഭകളിലെ രൂപതാധ്യക്ഷർ, വൈദികർ, സന്യസ്തർ, അൽമായർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടെ 220 പേർ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് നടന്ന കുർബാനയിൽ മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മുഖ്യകാർമികനായി. 16ന് രാവിലെ ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട സന്ദർശനം. 6.45നു ഭരണങ്ങാനത്തു മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന. 17നു രാവിലെ 6.45നു സിറോ മലങ്കര മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ കുർബാന. ഉച്ചയ്ക്കു 12നു സമാപന സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പൊലീത്ത മാർ തോമസ് തറയിൽ മുഖ്യാതിഥിയാകും.