കൊച്ചി ∙ നാട്ടാനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങൾ കൊണ്ടുവന്നെങ്കിലും വിഷയം വീണ്ടും കോടതി കയറുമെന്ന് ഉറപ്പ്. പുതിയ മാർഗനിർദേശങ്ങൾ പാലിച്ചാൽ തൃശൂർ പൂരം മാത്രമല്ല, മിക്ക ഉത്സവങ്ങളും മുടങ്ങുമെന്ന ആശങ്കയും ഉയർന്നു. മാർഗരേഖയ്ക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും മറ്റു ക്ഷേത്രങ്ങളും ആലോചിക്കുന്നത്. ആനകൾക്കെതിരെ നടക്കുന്നതു ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ദിവസം മാർഗരേഖ പ്രഖ്യാപിച്ചത്. 2018 മുതൽ 7 കൊല്ലത്തിനിടെ കേരളത്തിൽ 160 ആനകൾ ചരിഞ്ഞ കാര്യവും കോടതി ചൂണ്ടിക്കാട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നാട്ടാനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാർഗനിർദേശങ്ങൾ കൊണ്ടുവന്നെങ്കിലും വിഷയം വീണ്ടും കോടതി കയറുമെന്ന് ഉറപ്പ്. പുതിയ മാർഗനിർദേശങ്ങൾ പാലിച്ചാൽ തൃശൂർ പൂരം മാത്രമല്ല, മിക്ക ഉത്സവങ്ങളും മുടങ്ങുമെന്ന ആശങ്കയും ഉയർന്നു. മാർഗരേഖയ്ക്കെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും മറ്റു ക്ഷേത്രങ്ങളും ആലോചിക്കുന്നത്. ആനകൾക്കെതിരെ നടക്കുന്നതു ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ദിവസം മാർഗരേഖ പ്രഖ്യാപിച്ചത്. 2018 മുതൽ 7 കൊല്ലത്തിനിടെ കേരളത്തിൽ 160 ആനകൾ ചരിഞ്ഞ കാര്യവും കോടതി ചൂണ്ടിക്കാട്ടി.

വലിയ എതിർപ്പാണു മാർഗരേഖയിലെ നിർദേശങ്ങളോട് ഉയർന്നിട്ടുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആനകളെ ഉപയോഗിച്ചുള്ള എഴുന്നള്ളത്തും മറ്റു പരിപാടികളും വേണ്ടെന്നാണു നിര്‍ദേശങ്ങളിലൊന്ന്. കേരളത്തിൽ പലയിടത്തും എഴുന്നള്ളിപ്പ് കടന്നുപോകുന്നത് പൊതുവഴികളിലൂടെയാണ്. ആനകളെക്കൊണ്ട് വാഹനത്തിൽ 125 കിലോമീറ്ററിൽ കൂടുതൽ ഒരു ദിവസം സഞ്ചരിക്കരുതെന്നും മാർഗരേഖയിൽ പറയുന്നു. 2 എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 3 ദിവസത്തെ നിർബന്ധിത വിശ്രമം, എഴുന്നുള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്ററെങ്കിലും അകലം വേണം തുടങ്ങിയവയും മാർഗരേഖയിലുണ്ട്. എന്നാൽ, കേരളത്തിലെ പ്രശസ്ത ആനകളിൽ പലതും നിരവധി ഉത്സവങ്ങള്‍ക്ക‌ു തിടമ്പേറ്റുന്നവരാണ്. അതിനാൽ ഈ നിബന്ധനകൾ പാലിച്ചാൽ പല സ്ഥലത്തും ഈ ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കേണ്ടി വരും.

ADVERTISEMENT

തൃശൂർ പൂരം മാത്രമല്ല ആറാട്ടുപുഴ, ഉത്രാളിക്കാവ്, പെരുവനം പൂരങ്ങൾ, കൂടൽമാണിക്യം, തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെയും പുതിയ മാർഗരേഖ ബാധിക്കുമെന്നു ബന്ധപ്പെട്ടവർ പറയുന്നു. തൃശൂർ പൂരത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ മഠത്തില്‍ വരവ് ആരംഭിക്കുന്നതു രാവിലെ 11നാണ്. പഴയ നടക്കാവിലൂടെ സ്വരാജ് റൗണ്ടിൽ കയറി നായ്ക്കനാലിൽ ഉച്ചകഴിഞ്ഞ് 2.30ഓടെ എത്തിയാണ് മഠത്തിൽ വരവ് അവസാനിക്കുന്നത്. മഠത്തിൽ വരവ് കടന്നുപോകുന്ന സ്ഥലങ്ങളെല്ലാം പൊതുവഴിയാണ്. 9 മുതൽ 5 വരെ പൊതുവഴിയിൽ എഴുന്നള്ളിക്കരുതെന്ന നിബന്ധന പാലിച്ചാൽ പൂരത്തിന്റെ പ്രധാന ചടങ്ങു നടത്താൻ സാധിക്കില്ല. അതുപോലെ പാറമേക്കാവ് 12.30ന് തിടമ്പേറ്റിക്കഴിഞ്ഞാൽ ഇലഞ്ഞിത്തറമേളവും കുടമാറ്റവും കഴിഞ്ഞാണ് തിടമ്പ് ഇറക്കുക. 

ആനകള്‍ തമ്മിൽ 3 മീറ്റർ അകലം പാലിക്കണമെന്ന നിബന്ധന പാലിച്ചാൽ തെക്കോട്ടിറക്കവും കുടമാറ്റവും നിലവിലുള്ള 15 ആനകളെ വീതം ഉൾപ്പെടുത്തി നടത്താൻ കഴിയില്ല. നിലവിലുള്ള സ്ഥലത്തിന് അനുസരിച്ച് ആനകളുടെ എണ്ണം തീരുമാനിക്കണമെന്നാണു മാർഗരേഖ പറയുന്നത്. അങ്ങനെയെങ്കിൽ 3 മീറ്റർ പരിധി പാലിച്ച് 5–6 ആനകളെ മാത്രമേ ഒരു ഭാഗത്ത് ഉൾപ്പെടുത്താൻ കഴിയൂ എന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എതിർപ്പുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങൾ അടക്കമുള്ളവരുടെ തീരുമാനം.

English Summary:

Kerala's Temple Festivals Face Uncertain Future Amidst Elephant Welfare Debate