‘ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്നവരെ ചികിത്സിക്കും’: ക്ലിനിക്ക് തുടങ്ങാൻ പദ്ധതിയുമായി ഇറാൻ
ടെഹ്‌റാന്‍∙ ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാൻ ഇറാൻ. ഇറാന്‍ സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.

ഹിജാബ് നീക്കം ചെയ്യുന്നവര്‍ക്കുള്ള ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സ ക്ലിനിക്ക് നല്‍കുമെന്നാണ് തലേബി ദരസ്താനി പറയുന്നത്. ഹിജാബ് നീക്കം ചെയ്യുന്നവരെ ചികിത്സിക്കാനുള്ള ക്ലിനിക്ക് പ്രഖ്യാപനത്തിനെതിരെ ഇറാനിലെ സ്ത്രീ അവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇറാനില്‍ കുറച്ചുകാലമായി സ്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംബന്ധിച്ച് നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഇറാന്റെ ഹിജാബ് നിയന്ത്രണത്തിനെതിരെ സർവകലാശാല ക്യാംപസിൽ അടുത്തിടെ വിദ്യാർഥിനി മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം.