കൊച്ചി ∙ ചേന്ദമംഗലം–വടക്കൻ പറവൂർ മേഖലയിൽ എത്തിയതു കുറുവ സംഘമാണോ എന്നുറപ്പിക്കാൻ‍ സമയമെടുക്കുമെങ്കിലും എല്ലാ ലക്ഷണങ്ങളും വിരൽചൂണ്ടുന്നത് അവരിലേക്കുതന്നെ. കുറുവ സംഘമാണോ മോഷണത്തിന് എത്തിയത് എന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. മുൻപു കുറുവ സംഘം ഉൾപ്പെട്ടിട്ടുള്ള സംഭവങ്ങളുമായുള്ള സാദൃശ്യമാണ് ഇപ്പോൾ എത്തിയത് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കൾ തന്നെയാണെന്നു സംശയിക്കാൻ കാരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ചേന്ദമംഗലം–വടക്കൻ പറവൂർ മേഖലയിൽ എത്തിയതു കുറുവ സംഘമാണോ എന്നുറപ്പിക്കാൻ‍ സമയമെടുക്കുമെങ്കിലും എല്ലാ ലക്ഷണങ്ങളും വിരൽചൂണ്ടുന്നത് അവരിലേക്കുതന്നെ. കുറുവ സംഘമാണോ മോഷണത്തിന് എത്തിയത് എന്ന് ഉറപ്പിക്കാനായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. മുൻപു കുറുവ സംഘം ഉൾപ്പെട്ടിട്ടുള്ള സംഭവങ്ങളുമായുള്ള സാദൃശ്യമാണ് ഇപ്പോൾ എത്തിയത് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കൾ തന്നെയാണെന്നു സംശയിക്കാൻ കാരണം. പൊലീസിന്റെ കണക്കിൽ 3 വീടുകളിലാണ് വെളുപ്പിനെ മോഷണം നടന്നതെങ്കിലും നാട്ടുകാർ പറയുന്നത് പത്തോളം വീടുകളിൽ കുറുവ മോഷണ സംഘം എത്തിയിരുന്നു എന്നാണ്. സ്ഥലത്ത് പെട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. 

വടക്കൻ പറവൂർ തൂയിത്തറ പാലത്തിനു സമീപത്തുള്ള വീട്ടിൽ മോഷ്ടാക്കള്‍ എത്തിയിരുന്നു. വാതിലിൽ തട്ടുന്നതു പോലുള്ള ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് ലൈറ്റ് ഇട്ടപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. 2 വീടുകളില്‍ മോഷ്ടാക്കള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മറ്റൊരു വീട്ടിലും കൂടി മോഷ്ടാക്കൾ എത്തിയെന്നും പൊലീസ് ഉറപ്പിക്കുന്നു. എന്നാൽ പത്തോളം വീടുകളിൽ ഇവർ എത്തിയിരുന്നെന്നാണു പ്രദേശവാസികൾ ആവർത്തിക്കുന്നത്. ‍ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

ADVERTISEMENT

ഒന്നും മോഷ്ടിച്ചില്ല എന്നതു കണക്കിലെടുത്താണു വന്നതു കുറുവ സംഘമാണോ എന്ന് സ്ഥിരീകരിക്കുന്നതിൽ പൊലീസ് സമയമെടുക്കുന്നത്. മോഷ്ടിക്കാനാണ് എത്തിയതെങ്കില്‍ എന്ത് അക്രമം നടത്തിയിട്ടാണെങ്കിലും അത് ചെയ്യുന്നവരാണ് കുറുവ സംഘം. ഇത്രയധികം വീടുകളിൽ‍ എത്തിയിട്ടും വെറും കയ്യോടെ മോഷ്ടാക്കൾ പോയതുകൊണ്ട് ഇത് കുറുവ സംഘമാകില്ലെന്നാണു ചിലർ സംശയിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ കുറുവ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ എത്തിയിട്ടുള്ളതും ഇവര്‍ തന്നെയാകാമെന്നു പൊലീസ് കരുതുന്നു. ഇവരുടെ വേഷവിധാനങ്ങളും മോഷണരീതിയുമെല്ലാം കുറുവ സംഘത്തോട് സാദൃശ്യമുള്ളതാണ്. കുറുവ സംഘവും വീടിന്റെ പിന്നിലെ വാതിലുകളാണ് ലക്ഷ്യം വയ്ക്കാറുള്ളത്. വടക്കൻ പറവൂരിലെത്തിയ സംഘവും പൊളിക്കാൻ ശ്രമിച്ചത് വീടിന്റെ പിന്‍വാതിലാണ്. കുറുവ സംഘം സാധാരണ ചെയ്യാറുള്ളതുപോലെ ഷർട്ട് ധരിക്കാതെ, ദേഹത്ത് എണ്ണ തേച്ച രീതിയിലുള്ള മോഷ്ടാക്കളാണ് ഇവിടെ എത്തിയതും.

English Summary:

Kuruva Gang Suspected in Spate of Attempted Burglaries in Kerala's Chendamangalam, North Paravur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT