ശബരിമല നട ഇന്ന് നേരത്തേ തുറക്കും; തിരക്ക് ഒഴിവാക്കാൻ ദേവസ്വം ബോർഡ്
പത്തനംതിട്ട∙ തിരക്ക് പരിഗണിച്ച് ശബരിമല നട ഇന്ന് ഒരു മണിക്കൂർ നേരത്തേ തുറക്കും. വൈകിട്ട് നാലു മണിക്കാകും നട തുറക്കുക. സാധാരണ 5 മണിക്കാണ് നട തുറക്കുന്നത്. മുപ്പതിനായരം പേരാണ് ഇന്നു വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിട്ട് തുടങ്ങും.

പുതിയ മേൽശാന്തിമാർ ഇന്നു ചുമതലയേൽക്കും. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറക്കുക. മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ശബരിമല സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിട്ടുണ്ട്.
തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്പെഷൽ ഇന്നു വൈകിട്ട് 6.50നു കോട്ടയത്ത് എത്തിച്ചേരും. 06083 തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു ട്രെയിൻ ജനുവരി 28 വരെ എല്ലാ ചൊവാഴ്ചയും വൈകിട്ട് 6.05 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് എത്തിച്ചേരും. 06084 എസ്എംവിടി ബെംഗളൂരു– തിരുവനന്തപുരം നോർത്ത് ട്രെയിൻ ജനുവരി 29 വരെ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 12.45നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് എത്തിച്ചേരും. ബെംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നു തിരുവനന്തപുരം നോർത്തിലേക്കുള്ള ശബരിമല സ്പെഷൽ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ചിരുന്നു.