തിരുവനന്തപുരം∙ സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പിഴ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ ഭേദഗതി ചെയ്യും. പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന പിഴ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ ഭേദഗതി ചെയ്യും. പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. 

നിലനിന്ന നിരക്കുകൾ അശാസ്ത്രീയമാണെന്ന പരാതിയാണ് വ്യാപാരികളും വ്യവസായികളും സംരംഭകരും ഉയർത്തിയിരുന്നത്. നഗരസഭകളിൽ നിന്നും വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് പുതുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴ കുത്തനെ കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലൈസൻസിന്റെ കാലാവധി അവസാനിച്ചതിനു ശേഷം, പുതുക്കുന്നതിന് അപേക്ഷിച്ചാൽ പത്തു ദിവസം വരെയുള്ള കാലതാമസത്തിന് വാർഷിക ഫീസിന്റെ 25% തുകയും അതിൽ കൂടുതൽ വരുന്ന കാലയളവിലേക്ക് ഓരോ 15 ദിവസത്തേക്കും 25% നിരക്കിലും അധിക ഫീസ് ഈടാക്കിക്കൊണ്ടാണ് നിലവിൽ ലൈസൻസ് പുതുക്കി നല്‍കുന്നത്. ഇങ്ങനെ ആയതിനാൽ ചെറിയ കാലയളവിൽ തന്നെ യഥാർഥ ലൈസൻസ് ഫീസിന്റെ പത്തും ഇരുപതും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്. ഇതാണ് വെട്ടിക്കുറച്ചത്. 

ADVERTISEMENT

ലൈസൻസിന്റെ കാലാവധി അവസാനിച്ചതിനു ശേഷം ഒരു വർഷം വരെ പുതുക്കലിന് അപേക്ഷിച്ചാൽ വാർഷിക ഫീസിന്റെ 20% തുക മാത്രം ഈടാക്കുന്ന നിലയിലേക്കാണ് പുതിയ ഭേദഗതി. അതിൽ കൂടുതൽ വരുന്ന കാലയളവിലേക്ക് ഓരോ വർഷത്തേക്കും 25% വീതവും മാത്രം അധിക ഫീസ് ഈടാക്കിക്കൊണ്ടാകും ഇനി ലൈസൻസ് പുതുക്കി നൽകുന്നത്. ഇതിനായി മുൻസിപ്പാലിറ്റി ചട്ടം 11 (4)ലാണ് ഭേദഗതി വരുത്തുന്നത്. പഞ്ചായത്തുകളിലെ നിരക്കുകൾ സംബന്ധിച്ച് ഇത്തരം ആക്ഷേപങ്ങൾ ഇല്ല. 

ഉദാഹരണത്തിന് ആയിരം രൂപ ലൈസൻസ് ഫീയുള്ള നഗരസഭയിലെ ഒരു സ്ഥാപനത്തിന് ഒരു വർഷം ലൈസൻസ് പുതുക്കൽ വൈകിയാൽ പിഴയായി ഇനി 200 രൂപ അടച്ചാൽ മതിയാകും. നിലവിലെ നിരക്ക് അനുസരിച്ച് പിഴ മാത്രം 6000 രൂപയിലധികം വരുമായിരുന്നു. ലൈസൻസ് പുതുക്കാൻ രണ്ട് വർഷം വൈകിയാൽ മുൻനിരക്ക് അനുസരിച്ച് 12000 രൂപ ഫൈൻ വരുമെങ്കിൽ ഇനി 450 രൂപ ഫൈനടച്ചാൽ മതിയാകും. ലൈസൻസ് പുതുക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം, ‍ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുൻപ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷിച്ചാൽ വാർഷിക ഫീസിന്റെ 10% അധികം ഈടാക്കുന്നത് തുടരും. ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് പുതുക്കലിനുളള അപേക്ഷ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. 

English Summary:

Government has announced a massive reduction in penalty rates for trade, commercial, industrial, and service licenses