ശബരിമല: ഇതുവരെ എത്തിയത് 83,429 ഭക്തർ; ദർശനം നടത്തുന്നത് മണിക്കൂറിൽ മൂവായിരത്തിലധികം പേർ
പത്തനംതിട്ട∙ ശബരിമല ദർശനമാരംഭിച്ചതു മുതൽ ഇതുവരെ എത്തിയത് 83,429 അയ്യപ്പഭക്തരെന്ന് കണക്കുകൾ. നടതുറന്ന് ദർശനം തുടങ്ങിയ 15 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്. വെള്ളിയാഴ്ച രാത്രി 12 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ എത്തിയ ഭക്തർ 54,615 ആണ്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535. ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042.

15ന് ദർശനം ആരംഭിച്ചത് മുതൽ രാത്രി 12 മണിവരെ ആകെയെത്തിയത് 28,814 ഭക്തർ. മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ദർശനം നേടുന്നുണ്ട്. ആറന്മുള ക്ഷേത്രത്തിനു സമീപവും കോഴഞ്ചേരിയിലും പൊലീസിന്റെ ശബരിമല എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു. രണ്ടിടങ്ങളിലുമുള്ള എയ്ഡ് പോസ്റ്റുകളുടെ ഉദ്ഘാടനം എസ്ഐ പ്രകാശ് നിർവഹിച്ചു. തീർഥാടന കാലം കഴിയും വരെ ഇവ പ്രവർത്തിക്കും.