‘ആദ്യദിനം 30,687 തീർഥാടകർ, സ്‌പോട് ബുക്കിങ് വഴി 1872; ഒരു മിനിറ്റിൽ പതിനെട്ടാംപടി കയറിയത് 80 പേർ’
ശബരിമല ∙ വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ. 30,000 പേരാണ് വെള്ളിയാഴ്ച ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി.

ശബരിമല ∙ വെർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ. 30,000 പേരാണ് വെള്ളിയാഴ്ച ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട് ബുക്കിങ് വഴി 1872 ഭക്തരും വന്നു. വിഐപികൾ ഉൾപ്പെടെ ആകെ 30,687 ഭക്തരാണു വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം ദർശനത്തിനെത്തിയത്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
‘‘തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കി. 70,000 പേർക്കാണു വെർച്വൽ ക്യൂ വഴി ദിവസവും ദർശനം അനുവദിക്കുന്നത്. വെർച്വൽ ക്യൂവിന്റെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തിയേ തീരുമാനമെടുക്കൂ. പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റിൽ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായി. ഇതു വലിയ നടപ്പന്തലിൽ ഭക്തർ ക്യൂ നിൽക്കേണ്ട സാഹചര്യം കുറച്ചു. അപ്പം, അരവണ പ്രസാദ വിതരണത്തിൽ തടസ്സമുണ്ടാകില്ല. 40 ലക്ഷം ടിൻ അരവണ ബഫർ സ്റ്റോക്കായി കരുതിയിട്ടുണ്ട്. കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചെറിയ വാഹനങ്ങൾക്കു പമ്പയിൽ കഴിയുന്നത്ര പാർക്കിങ് സൗകര്യം ഒരുക്കും.
ഭക്തർക്കു വിശ്രമിക്കാനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പന്തൽ സജ്ജീകരിച്ചു. നിലയ്ക്കലിൽ 2000 പേർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് ഒരുക്കിയത്. പമ്പയിലെ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ 3000 പേർക്ക് വിശ്രമിക്കാം. സന്നിധാനത്ത് ഭക്തർക്ക് വിരിവയ്ക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യമുണ്ട്. ദർശനത്തിനായി ക്യൂ നിൽക്കുന്നവർക്ക് ചുക്കുവെള്ളം, ബിസ്‌കറ്റ് എന്നിവ നൽകും. കാനനപാത വഴി വരുന്നവർക്ക് വിശ്രമിക്കാനായി 132 കേന്ദ്രങ്ങൾ ഒരുക്കി. ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും. നൂറിലധികം ഡോക്ടർമാരുടെ സന്നദ്ധസംഘം സർക്കാരുമായി സഹകരിച്ച് സന്നിധാനത്തെ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. പമ്പയിലെയും സന്നിധാനത്തെയും ഗെസ്റ്റ് ഹൗസുകൾ സർക്കാർ സഹായത്തോടെ നവീകരിച്ചു’’– മന്ത്രി പറഞ്ഞു.