ശബരിമലയിൽ ഹെൽത്ത് കാർഡ് തരപ്പെടുത്താൻ റാക്കറ്റ്; തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത് ഹോട്ടൽ മേഖല കേന്ദ്രീകരിച്ച്
പമ്പ ,നിലയ്ക്കൽ എന്നിവിടങ്ങളിലും കാനനപാതയിലും ഹോട്ടൽ അനുബന്ധ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് സംഘടിപ്പിച്ചു നൽകുന്ന റാക്കറ്റ് സജീവം. ആരോഗ്യ വകുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ലാബുകളുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം പിടിയിലായത്.

ശബരിമല∙ പമ്പ ,നിലയ്ക്കൽ എന്നിവിടങ്ങളിലും കാനനപാതയിലും ഹോട്ടൽ അനുബന്ധ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് സംഘടിപ്പിച്ചു നൽകുന്ന റാക്കറ്റ് സജീവം. ആരോഗ്യ വകുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്വകാര്യ ലാബുകളുടെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം പിടിയിലായത്. സർക്കാർ ഡോക്ടർമാരടക്കമുള്ളവർക്ക് സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം.
ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഡോക്ടർ പരിശോധിക്കുകയും ടൈഫോയ്ഡ് വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തുകയും ചെയ്ത ശേഷമേ ഹെൽത്ത് കാർഡ് നൽകാവൂ എന്നാണ് നിയമം. എന്നാൽ പരിശോധനയൊന്നുമില്ലാതെ പമ്പയിലും കാനനപാതയിലുമുള്ള പല ഹോട്ടൽ ജീവനക്കാർക്കും ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ചില സ്വകാര്യ ലാബുകാർ പമ്പയിലും നിലയ്ക്കലും വ്യാജ ഹെൽത്ത് കാർഡ് വിതരണം ചെയ്യുകയാണെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള ഒരു സംഘത്തെ ആരോഗ്യവകുപ്പ് സ്ക്വാഡ് പിടികൂടിയിട്ടുണ്ട്.
പരിശോധന കൂടാതെ ഇവർക്ക് കാർഡ് നൽകുന്നത് ചില ഡോക്ടർമാർ ആണെന്നാണ് വിവരം. മാനദണ്ഡങ്ങൾ പാലിക്കാതെ സീതത്തോട്, ചിറ്റാർ ഭാഗങ്ങളിൽ നിന്നുള്ള ലാബ് ജീവനക്കാർ കാറിലെത്തി രക്ത സാമ്പിൾ ശേഖരിക്കുകയും വാക്സിൻ നൽകുകയും ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകരിൽ നിന്ന് ഹെൽത്ത് കാർഡിനായി 1,100 രൂപ ഈടാക്കുന്നതായാണ് വിവരം. ഇവർക്കെതിരെ നടപടിക്ക് ആരോഗ്യവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.