മലപ്പുറം∙ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തി കൂടിക്കാഴച് നടത്തി ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർ. മുസ്‍ലിം ലീഗ് നേതാക്കൾ സന്ദീപ് വാരിയരെ സ്വീകരിച്ചു. ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാരിയർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ പാണക്കാട്ട് സന്ദർശനം നടത്തി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്‍ലിം ലീഗ് നേതാക്കളും പാണക്കാട് തറവാട്ടിലെ അംഗങ്ങളും സന്ദീപിനെ സ്വീകരിച്ചു. മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാരിയർ പറഞ്ഞു. രാജ്യം അംഗീകരിച്ച കാര്യമാണിത്. മാനവസൗഹാർദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നൽകിയ തറവാടാണിതെന്നും സന്ദീപ് പറഞ്ഞു.

സന്ദീപിന്റെ കോൺഗ്രസിലേക്കുള്ള കടന്നു വരവിനെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതരത്വത്തിന്റെ രാഷ്ട്രീയഭൂമിയിലേക്ക് അദ്ദേഹം കടന്നു വന്നിരിക്കുകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതിക്കാണ് സന്ദീപ് കോൺഗ്രസിൽ ചേർന്നതോടെ മാറ്റം വരുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇനി കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ കാലമാണ്. ദേശീയമായി തന്നെ പ്രാധാന്യമുള്ള ഒന്നാണ് സന്ദീപിന്റെ വരവെന്നും കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു.

English Summary:

Sandeep Warrier meet Panakkad Sadiqali Shihab Thangal