കോഴിക്കോട്∙ മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാണെന്ന് സ്പീക്കര്‍ എ.എന്‍ഷംസീര്‍. വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ കീഴടങ്ങാതെ നട്ടെല്ല് നിവര്‍ത്തി മാധ്യമപ്രവർത്തകർ അഭിപ്രായം പറയണം. സ്വാതന്ത്ര്യത്തോടെ സത്യം വിളിച്ചുപറയാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയാറാവണമെന്നും എ.എൻ ഷംസീർ പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ ക്ലബ് മാധ്യമ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘അപകടകരമായ ഘട്ടത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തനം കടന്നുപോകുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും ആക്രമണത്തിന് വിധേയരാകുന്ന പട്ടികയിലൊന്ന് ഇന്ത്യയാണ്. പത്തു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സെന്‍സര്‍ഷിപ്പ്, ഐടി ആക്ട് തുടങ്ങി നിയമങ്ങള്‍ ഉപയോഗിച്ച് ഭരണപരമായ പീഡനത്തിലൂടെ മാധ്യമങ്ങളെ നിശബ്ദരാക്കാനാണ് ശ്രമിക്കുന്നത്.  ജനാധിപത്യത്തില്‍ പോരായ്മകളുണ്ടാകും. അവിടെ വിമര്‍ശനം ആവാം. എന്നാല്‍ വിമര്‍ശിക്കുന്നവരെ മുഴുവന്‍ പ്രലോഭനത്തിലൂടെ വരുതിയിലാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ ജനിതക ഘടന ഇത്തരം സംഭവങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന ഒന്നല്ല. അതിനാല്‍ ചെറുത്ത് നില്‍പ്പ് ഉയര്‍ന്നുവരികയും മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.’’– അദ്ദേഹം പറഞ്ഞു.

ADVERTISEMENT

‘‘മറ്റു സംസ്ഥാനങ്ങേളക്കാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷയും നല്‍കുന്നത് കേരളത്തിലാണ്. എന്നിട്ടും ഇവിടെയാണ് സംഘടിത ആക്രമണം നടത്തുന്നത്. സര്‍ക്കാരിനെയും നയങ്ങളേയും വിമര്‍ശിക്കാം. എന്നാല്‍ സൃഷ്ടിപരമായ വിമര്‍ശനങ്ങള്‍ക്ക് പകരം പലപ്പോഴും കേരളത്തിലെ മാധ്യമങ്ങളുടെ നയം വിനാശകരായി പോകുന്നു. മാധ്യമപ്രവര്‍ത്തര്‍ക്ക് ആരേയും വിമര്‍ശിക്കാം. അത് ആ വ്യക്തിയുടെ ധാര്‍മികതയെ തകര്‍ക്കുന്നതാവരുത്. വികസനത്തില്‍ ജനവിരുദ്ധതയുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാം. തകര്‍ക്കാനാണ് വിമര്‍ശനം കൊണ്ടുവരുന്നതെങ്കില്‍ വികസനം ഇല്ലാതാകും. തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിച്ച് പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയ നേതൃത്വവും ഭരണവും ദുര്‍ബലപ്പെടും.’’ – എ.എൻ.ഷംസീർ ചൂണ്ടിക്കാട്ടി.

‘‘ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ മാന്യതയുണ്ടാകണം. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ബഹുമാനം നല്‍കിയാല്‍ മാത്രമേ തിരിച്ചു ലഭിക്കുകയുള്ളൂ. ആ രീതിയിലേക്ക് മാധ്യമങ്ങള്‍ മാറണം. ബ്രേക്കിങ് ന്യൂസുകള്‍ നല്‍കുമ്പോള്‍ വസ്തുതകള്‍ പരിശോധിക്കണം. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ അതിന്റെ ആധികാരികത എത്രമാത്രമുണ്ടെന്നതില്‍ പരിശോധന വേണം.’’ – എ.എൻ ഷംസീർ പറഞ്ഞു.

ADVERTISEMENT

പിടിഐ ജനറല്‍ മാനേജറായിരുന്ന പി.ഉണ്ണികൃഷ്ണന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മനോരമ ന്യൂസിലെ ബി.എല്‍ അരുണിനും പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന പി.എ മുഹമ്മദ് കോയ എന്ന മുഷ്താഖിന്റെ പേരില്‍ കെഡിഎഫ്എയുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ മുഷ്താഖ് അവാര്‍ഡുകള്‍ മാതൃഭൂമി റിപ്പോര്‍ട്ടര്‍ ടി. സൗമ്യ, മലയാള മനോരമ ഫൊട്ടോഗ്രാഫര്‍ ആറ്റ്‌ലി ഫെര്‍ണാണ്ടസ് എന്നിവര്‍ക്കും സ്പീക്കര്‍ എ.എൻ ഷംസീർ സമ്മാനിച്ചു.

English Summary:

A.N. Shamseer Champions Media Freedom