ബിരേൻ സിങ്ങിനെ മാറ്റിയാൽ പിന്തുണ പുനഃസ്ഥാപിക്കാമെന്ന് കോൺറാഡ് സാങ്മ; കലാപം നേരിടാന്‍ സജ്ജമായി കേന്ദ്രസേന
ഇംഫാൽ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻപിപി നേതാവ് കോൺറാഡ് സാങ്മ. എൻപിപി എൻഡിഎയെ വിട്ടതിന് പിന്നാലെയാണ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയാൽ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പുനഃസ്ഥാപിക്കുമെന്നും കോൺറാഡ് സാങ്മ വ്യക്തമാക്കി.

ഇംഫാൽ∙ മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻപിപി നേതാവ് കോൺറാഡ് സാങ്മ. എൻപിപി എൻഡിഎയെ വിട്ടതിന് പിന്നാലെയാണ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയാൽ സംസ്ഥാന സർക്കാരിനുള്ള പിന്തുണ പുനഃസ്ഥാപിക്കുമെന്നും കോൺറാഡ് സാങ്മ വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാനായി കേന്ദ്ര സർക്കാർ നടപടിയെടുത്തില്ലെന്നും സാങ്മ ആരോപിച്ചു. കേന്ദ്രസർക്കാർ സംഘർഷം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
മണിപ്പുര്‍ കലാപം നേരിടാന്‍ കേന്ദ്രസേനകൾ സര്‍വസജ്ജമായി. കേന്ദ്രസേനയുടെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 50 കമ്പനി ജവാന്‍മാര്‍ കൂടി മണിപ്പുരിലേക്ക് പുറപ്പെട്ടു. അയ്യായിരത്തോളം വരുന്ന ജവാന്‍മാരെ കലാപ മേഖലകളിൽ വിന്യാസിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
കലാപവുമായി ബന്ധപ്പെട്ട മൂന്നു കേസുകളുടെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. പത്തുദിവസമായി തുടരുന്ന മണിപ്പുരിലെ കലാപം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായ ജിരിബാമില്‍ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ മണിപ്പുരിലേക്ക് എത്തിയിട്ടുണ്ട്.