‘ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത; പിണറായി ആദ്യം മനുഷ്യരോട് പെരുമാറാൻ പഠിക്കട്ടെ’
നാദാപുരം∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിണറായി വിജയന്റെ ഒരു സർട്ടിഫിക്കറ്റും വേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണതയാണെന്നും ഇതു കണ്ട് ഞങ്ങളൊക്കെ വെറുതെ ഇരിക്കുമെന്ന വിചാരം ആർക്കും വേണ്ടായെന്നും ഷാജി തുറന്നടിച്ചു.വിലാതപുരത്ത് ഖാഇദെമില്ലത്ത് സെന്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.

ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് കുടുംബത്തിൽ നിന്ന് ആയതിനാൽ ചൊറിയാൻ വരുന്നവരോട് തിരിച്ച് പറയുന്നതിൽ പരിമിതികളുണ്ടാകും. എന്നാൽ പരിമിതികൾ ദൗർബല്യമായി കണ്ട് ഇങ്ങോട്ടു കയറാൻ വന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു. ‘‘സംഘികൾക്ക് ഭരണത്തിന്റെ തണലിൽ എല്ലാ ഒത്താശയും ചെയ്യുന്ന പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്. മുനമ്പം വിഷയം ഉൾപ്പെടെ സമുദായ സൗഹാർദം കാത്തു സൂക്ഷിക്കാൻ സാദിഖലി തങ്ങൾ കാണിക്കുന്ന ജാഗ്രത അടക്കം സാധാരണക്കാർക്കു വേണ്ടി തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണം.’’ – കെ.എം.ഷാജി തുറന്നടിച്ചു.