കുറുവ സംഘത്തിലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പൊലീസ്; 2 പേർ തിരുട്ടു ഗ്രാമത്തിലേക്ക് കടന്നെന്ന് സൂചന
ആലപ്പുഴ∙ കുറുവ മോഷണം സംഘത്തിലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പൊലീസ്. അറസ്റ്റിലായ സന്തോഷ് സെൽവത്തിന്റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സൂചന. തിരുട്ടു ഗ്രാമമായ കാമാക്ഷിപുരം സ്വദേശികളാണ് ഇരുവരും.

പാലായിലെ മോഷണക്കേസിൽ ഇരുവരെയും പൊലീസ് പൊള്ളാച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. ജൂണിലാണ് ഇവർ പിടിയിലായത്. തുടർന്ന് സന്തോഷ് സെൽവത്തോടൊപ്പമാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്.
മൂന്നു മാസത്തെ ജയിൽ വാസത്തിന് ശേഷം സന്തോഷിനൊപ്പം ഇവർ പിന്നീട് കൊച്ചിയിലേക്ക് താമസം മാറി. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇവർ മോഷണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവർ ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത്. അറസ്റ്റിലായ സന്തോഷും തമിഴ്നാട് തിരുട്ടുഗ്രാമമായ കാമാക്ഷിപുരം സ്വദേശിയാണ്.