പോക്സോ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് ലഹരിമാഫിയ; എസ്ഐയ്ക്ക് ഉൾപ്പെടെ പരുക്ക്
കോഴിക്കോട്∙ കൊയിലാണ്ടിയിൽ പൊലീസ് സംഘത്തെ ആക്രമിച്ച് ലഹരിമാഫിയ. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരുക്കേറ്റു. എസ്ഐ ജിതേഷ്, ഗ്രേഡ് എസ്ഐ അബ്ദുല്ല, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ കുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരുക്കേറ്റത്.

കോഴിക്കോട്∙ കൊയിലാണ്ടിയിൽ പൊലീസ് സംഘത്തെ ആക്രമിച്ച് ലഹരിമാഫിയ. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരുക്കേറ്റു. എസ്ഐ ജിതേഷ്, ഗ്രേഡ് എസ്ഐ അബ്ദുല്ല, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ കുമാർ, സിനു രാജ് തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗുരുദേവ കോളജിലെ ഡിഗ്രി വിദ്യാർത്ഥി അത്തോളി കൊങ്ങന്നൂർ മലയിൽ നോബിനെ (23) പൊലീസ് അറസ്റ്റു ചെയ്തു.
രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ തിങ്കളാഴ്ച വൈകിട്ട് പൊലീസ് കൊയിലാണ്ടി ചിത്രാ ടാക്കീസിന് സമീപം എത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടപ്പോൾ ചോദ്യം ചെയ്യുന്നതിനിടെ ലഹരിമാഫിയ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. കല്ലുപയോഗിച്ചായിരുന്നു ആക്രമണം. സിനു രാജിന് നെഞ്ചിനും കയ്യിനും പരുക്കേറ്റിട്ടുണ്ട്.