‘മണിക്കൂറിൽ അധികം കയറുന്നത് 1200പേർ; തൊഴാൻ പറ്റാത്തവർക്ക് വീണ്ടും അവസരം’: ക്രമീകരണങ്ങളെക്കുറിച്ച് എഡിജിപി
കോട്ടയം ∙ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകരുടെ വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയുന്നതിനു മുന്നറിയിപ്പ് വിഡിയോ തയാറാക്കി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകൾ വിഡിയോ രൂപത്തിൽ കാണാൻ സാധിക്കും. ശബരിമലപാതയിലെ പൊലീസ് പരിശോധനാ

ശബരിമല∙ നീണ്ട ക്യു ഒഴിവായി ഭക്തർക്ക് സമാധാനപരമായി അയ്യപ്പ ദർശനം നടത്തുന്നതിന് വഴിയൊരുക്കിയത് പൊലീസിന്റെ ക്രമീകരണങ്ങൾ. പൊലീസ് ചീഫ് കോ ഓർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്താണ് നേതൃത്വം വഹിക്കുന്നത്. മണ്ഡലകാലത്തെ ക്യു കാരണം സർക്കാരിനും ദേവസ്വം ബോർഡിനും ഏറെ പഴികേൾക്കേണ്ടി വന്നിരുന്നു. പതിനെട്ടാം പടിയിൽ പരിചയ സമ്പന്നരല്ലാത്ത പൊലീസുകാരെ നിയോഗിച്ചത് കഴിഞ്ഞ തവണ തിരക്ക് വർധിപ്പിച്ചതായി ആക്ഷേപമുയർന്നിരുന്നു.
ഇത്തവണ എഡിജിപി എസ്.ശ്രീജിത്തിന്റെ നിർദേശപ്രകാരം പതിനെട്ടാംപടിയിൽ ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ള പൊലീസുകാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. അവർക്ക് പതിനെട്ടാം പടിയുടെ വശങ്ങളിൽ ഇരിക്കാൻ സൗകര്യം നൽകിയതോടെ കൂടുതൽ ഭക്തരെ പടി കയറ്റി വിടാൻ കഴിഞ്ഞു. മിനിറ്റിൽ ശരാശരി 80 ഭക്തരാണ് പതിനെട്ടാം പടി കയറുന്നത്. നേരത്ത ഇത് 60 പേരായിരുന്നു.
∙പുതിയ ക്രമീകരണങ്ങളെക്കുറിച്ച് ശ്രീജിത്ത് സംസാരിക്കുന്നു
‘‘പതിനെട്ടാംപടിയിൽ ആളുകളെ വേഗത്തിൽ കയറ്റിവിടുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ ക്രമീകരണം. മിനിട്ടിൽ 80–85 പേരെ പതിനെട്ടാംപടി കയറ്റുന്നു. ഇത് ശരാശരി 80ൽ നിലനിർത്തുന്നു. മുൻപ് പൊലീസുകാർക്ക് പതിനെട്ടാം പടിയുടെ വശങ്ങളിൽ ഇരിക്കാൻ സൗകര്യം ഉണ്ടായിരുന്നില്ല. ഒരു കൈ കൊണ്ടാണ് ഭക്തരെ കയറ്റിയിരുന്നത്. ഇരിക്കാൻ സൗകര്യം കിട്ടിയപ്പോൾ രണ്ട് കൈ കൊണ്ടും ഭക്തരെ കയറ്റാൻ കഴിയുന്നുണ്ട്. നേരത്തെ 56–60 പേരാണ് ഒരു മിനിറ്റിൽ പടി കയറിയിരുന്നത്. മിനിട്ടിൽ 20 പേർ അധികമായി കയറുന്നത് വലിയ വ്യത്യാസമാണ്. ഒരു മണിക്കൂറിൽ 1200പേർ അധികം കയറുന്നു. തൊഴാൻ പറ്റാത്തവർക്ക് വീണ്ടും അവസരം നൽകുന്നുണ്ട് ’’.
‘‘പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്ക് താൽപര്യമുള്ള പൊലീസുകാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. അവരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. പതിനെട്ടാം പടിയിലെ ഡ്യൂട്ടിയിലുള്ള ടീമിൽ 16 പേരാണുള്ളത്. 15 മിനിട്ട് കഴിയുമ്പോള്‍ ഡ്യൂട്ടിയിലുള്ളവർ മാറി പുതിയ സംഘം എത്തും. ഇങ്ങനെ 15 മിനിട്ട് കഴിയുമ്പോൾ പൊലീസുകാർ മാറും. നേരത്തെ 20 മിനിട്ടായിരുന്നു ഡ്യൂട്ടി സമയം. പൊലീസുകാരുടെ ക്ഷീണം മാറ്റാൻ ഹോർലിക്സ്, ബൂസ്റ്റ്, ചുക്ക് കാപ്പി, പഴം എന്നിവ നൽകും. നേതൃത്വം ഡിവൈഎസ്പിക്കാണ്. മണ്ഡലകാലം അവസാനിക്കാറാകുമ്പോൾ പുതിയ പൊലീസ് ടീമിനെ നിലവിലെ ടീമിനൊപ്പം നിർത്തി പരിശീലനം നൽകും’’–എസ്.ശ്രീജിത്ത് പറഞ്ഞു.
ഇന്നലെ വെർച്വൽ ക്യൂ വഴി ദർശനം നടത്തിയത് 75000 ആളുകളാണ്. സത്രം പുൽമേട് വഴി 200പേർ ദർശനത്തിനെത്തി. നെയ്യഭിഷേകം നടത്തി സന്നിധാനത്ത് തങ്ങിയശേഷം വീണ്ടും ദർശനം നടത്തിയവർ 10000. ശരാശരി 75000പേർ പ്രതിദിനം ദർശനം നടത്തുന്നു. ശബരിമലയിലെ തിരക്ക് കുറഞ്ഞിട്ടില്ലെന്നും ക്രമീകരണങ്ങൾ കാരണമാണ് തിരക്ക് അനുഭവപ്പെടാത്തതെന്നും എസ്.ശ്രീജിത്ത് പറഞ്ഞു.
അതിനിടെ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകരുടെ വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയുന്നതിനു മുന്നറിയിപ്പ് വിഡിയോ തയാറാക്കി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകൾ വിഡിയോ രൂപത്തിൽ കാണാൻ സാധിക്കും.
ശബരിമലപാതയിലെ പൊലീസ് പരിശോധനാ പോയിന്റുകളിൽ വിതരണം ചെയ്യുന്ന പൊലീസ് നിർദേശങ്ങളടങ്ങിയ നോട്ടിസിന്റെ മറുവശത്ത് വിഡിയോയുടെ ക്യുആർ കോഡ് പ്രിന്റ് ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശ പ്രകാരമാണു ബോധവൽക്കരണ വിഡിയോ നിർമിച്ചത്.