‌മീരാറോഡ് (മുംബൈ) ∙ മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീരാറോഡ് (മുംബൈ) ∙ മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ ബിജെപി സ്ഥാനാർഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള സെൽ നേതാക്കളായ ഉത്തം കുമാർ, മധു നായർ, മുഹമ്മദ് സിദ്ദീഖി തുടങ്ങിയവർ പ്രസംഗിച്ചു. വസായിലെ ബിജെപി സ്ഥാനാർഥി സ്നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു.

തണുപ്പൻ മട്ടിൽ ആരംഭിച്ച നിയമസഭാ പ്രചാരണം ഇന്ന് കലാശക്കൊട്ടോടെ സമാപിക്കുമ്പോൾ ആവേശക്കൊടുമുടിയിലാണ് പാർട്ടികളും അണികളും. ഓരോ മേഖലകളിലും വിഷയങ്ങൾ വ്യത്യസ്തമാണെങ്കിലും പോരാട്ടച്ചൂടിന് കുറവില്ല. സർക്കാരിന്റെ ക്ഷേമ പദ്ധതികളാണ് ആദ്യം പ്രചാരണ വിഷയമായതെങ്കിലും പിന്നീട് സംവരണവും തൊഴിലില്ലായ്‌മയും വിലക്കയറ്റവും സ്ത്രീ സുരക്ഷയും ഉയർന്നുവന്നു. ഇതിനിടെ വോട്ട് ജിഹാദ്, ലാൻഡ് ജിഹാദ്, ധർമ യുദ്ധം തുടങ്ങി വിദ്വേഷ പ്രയോഗങ്ങളും താരപ്രചാരകരുടെ പ്രസംഗങ്ങളിൽ കേട്ടു. ഭരണം ആവർത്തിക്കാൻ എല്ലാ അടവുകളും പയറ്റി ഭരണപക്ഷവും തടുക്കാൻ പ്രതിപക്ഷവും ഇറങ്ങിയതോടെ സംസ്ഥാനം അടുത്ത കാലത്തൊന്നും കാണാത്ത വിധത്തിലുള്ള ആവേശമുണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്.

ADVERTISEMENT

11 റാലികൾ നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ പ്രചാരണത്തിന്റെ മുഖം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും കോട്ടകളിലെ വോട്ടുറപ്പിക്കാൻ പരമാവധി ഓടിയെത്തുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മഹായുതിയുടെ മുഖമായി കഴിഞ്ഞു. മഹാ വികാസ് അഘാഡിയിൽ മുന്നിൽനിന്ന് നയിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയതോടെ കോൺഗ്രസ് പ്രവർത്തകരും ആവേശത്തിലായി.

English Summary:

Suresh Gopi predicts bjp victory Maharashtra