ന്യൂഡൽഹി ∙ ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.

അതിജീവിതയായ നടി പരാതി നൽകിയത് 8 വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചു. അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്ന തീരുമാനമാണു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സിദ്ദിഖിനു ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം.

ADVERTISEMENT

‘‘2016ൽ നടന്ന സംഭവമാണെന്നാണു പരാതിക്കാരി പറയുന്നത്. എന്നാൽ 2018ൽ ഫെയ്സ്ബുക്കിൽ ഇതേ ആരോപണങ്ങൾ ഉന്നയിച്ചു പോസ്റ്റിടാൻ അതിജീവിത ധൈര്യം കാണിച്ചു. പക്ഷേ, പൊലീസിനെ സമീപിക്കാൻ 8 വർഷം വേണ്ടിവന്നു. കേരള സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി മുൻപാകെയും ഇവർ ഹാജരായില്ല’’– സുപ്രീം കോടതി നിരീക്ഷിച്ചു. ‘‘കേരളത്തിലെ അഭിനേതാവായ മുതിർന്ന പൗരനാണ്. 2016ൽ നടന്നെന്നു പറയുന്ന സംഭവത്തെപ്പറ്റി 2024 ആണ് നടി പരാതിപ്പെട്ടത്’’– സിദ്ദിഖിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു.

ഓഗസ്റ്റ് 27ന് നടി പരാതി നൽകുന്നതിന്റെ തലേന്നു സിദ്ദിഖ് അവർക്കെതിരെ പൊലീസിൽ പരാതി നൽകിയതാണ്. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായിരുന്നു സിദ്ദിഖ്. വിമൻ ഇൻ സിനിമ കലക്‌‍‌ടീവ് (ഡബ്ല്യുസിസി) മുൻ ഭാരവാഹിയാണു പരാതിക്കാരി. ഈ രണ്ടു സംഘടനകളും തമ്മിൽ ‘സംഘർഷത്തിൽ’ ആണെന്നും റോത്തഗി വാദിച്ചു.

ADVERTISEMENT

കേസിൽ നേരത്തേ സിദ്ദിഖിനു സുപ്രീംകോടതി താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദ്ദിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു എന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫെയ്സ്ബുക്, സ്കൈപ് അക്കൗണ്ടുകൾ എന്നിവ സിദ്ദിഖ് ഡിലീറ്റ് ചെയ്തു. അക്കാലത്തെ ഫോണുകളും കംപ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

പരാതി നൽകാൻ 8 വർഷം വൈകിയതെന്തുകൊണ്ടെന്നു നേരത്തേയും സുപ്രീംകോടതി ചോദിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും സിദ്ദിഖ് അക്കാലത്ത് സിനിമയിലെ ശക്തനായിരുന്നു എന്നുമാണു റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചത്. മീ ടൂ വിവാദം ഉയർന്ന കാലത്ത് തന്റെ അനുഭവത്തിന്റെ ചെറിയ ഭാഗം നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെങ്കിലും സൈബർ ആക്രമണം കാരണം നിശ്ശബ്ദയായി. ഈ സാഹചര്യത്തിൽ പരാതി നൽകാൻ വൈകിയത് അനുഭാവപൂർവം പരിഗണിക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

English Summary:

Actor Siddique Case: Supreme Court Grants Anticipatory Bail for Kerala actor