പഴം നൽകി, തുടർച്ചയായി സെൽഫി: പാപ്പാനെയും ബന്ധുവിനെയും ആന ചവിട്ടിക്കൊന്നു
ചെന്നൈ ∙ തിരുച്ചെന്തൂരിൽ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണത്തിൽ 2 പേർ മരിച്ചത് സെൽഫി എടുക്കുന്നതിനിടെ. തുടർച്ചയായി സെൽഫിയെടുത്ത യുവാവിനെയും ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പാപ്പാനെയും ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തിരുച്ചെന്തൂർ ജില്ലയിലെ

ചെന്നൈ ∙ തിരുച്ചെന്തൂരിൽ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണത്തിൽ 2 പേർ മരിച്ചത് സെൽഫി എടുക്കുന്നതിനിടെ. തുടർച്ചയായി സെൽഫിയെടുത്ത യുവാവിനെയും ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പാപ്പാനെയും ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തിരുച്ചെന്തൂർ ജില്ലയിലെ മുരുകൻ ക്ഷേത്രത്തിലായിരുന്നു സംഭവം.
ക്ഷേത്രത്തിലെ പിടിയാനയായ ദേവയാനിയുടെ ആക്രമണത്തിൽ പാപ്പാൻ ഉദയകുമാറും (45) ബന്ധു ശിശുപാലനുമാണു (55) മരിച്ചത്. പഴവുമായി അടുത്തെത്തിയ ശിശുപാലൻ, ആനയ്ക്കു പഴം നൽകിയ ശേഷം തുടർച്ചയായി സെൽഫി എടുത്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ആന ആക്രമിക്കുകയായിരുന്നു. കന്യാകുമാരി ജില്ലയിലെ പളുകൽ സ്വദേശിയായ ശിശുപാലൻ വിമുക്ത ഭടനാണ്.
ശിശുപാലന്റെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ ഉദയകുമാറിനെയും ആന അടിച്ചുവീഴ്ത്തി ചവിട്ടി. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഉദയകുമാർ വർഷങ്ങളായി തിരുച്ചന്തൂരിലാണു താമസിക്കുന്നത്. മരിച്ച ശിശുപാലന്റെ അടുത്ത ബന്ധുവാണ് ഉദയകുമാർ. ഉദയകുമാറിനെ കാണാനാണു ശിശുപാലൻ തിരുച്ചെന്തൂരിലേക്കു പുറപ്പെട്ടത്.