കൊച്ചി ∙ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി കൊച്ചിൻ ദേവസ്വം ബോർ‌ഡ്. പൂരം അലങ്കോലപ്പെട്ടതിനു പിന്നിൽ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുലർച്ചെ 3ന് നടത്തേണ്ടിയിരുന്ന വെടിക്കെട്ട് രാവിലെ 7.15വരെ വൈകിയതു തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മർദ തന്ത്രമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദുവാണ് കൊച്ചിൻ ദേവസ്വം ബോർഡിനായി എതിർസത്യവാങ്മൂലം നൽകിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറുപടി സത്യവാങ്മൂലം നൽകാൻ ഹർജിക്കാർക്ക് സമയം അനുവദിച്ച് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളികൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വിഷയം മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ഹർജിയിൽ തിരുവമ്പാടി ദേവസ്വവും എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും തൃശൂർ കോർപറേഷന്റെയും പൂർണ സഹകരണത്തോടെ ഉന്നത അധികാര സമിതിക്ക് രൂപം നൽകണം. ഈ സമിതിയുടെ പൂർണ നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. 

ADVERTISEMENT

പൂരം നടത്തിപ്പുമായോ തിരുവമ്പാടി ദേവസ്വമായോ ബന്ധമില്ലാത്തവരെ കൊണ്ടുവന്നു ചർച്ചകളിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സുരേഷ് ഗോപിയും തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി വിഷയത്തിൽ പരസ്യമായി ചാനലുകളിലും പത്രങ്ങളിലും ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തിയത് സമൂഹത്തിൽ അവമതിപ്പ് സൃഷ്ടിച്ചു. തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി പങ്കാളി ക്ഷേത്രത്തിന്റെ പിടിവാശിമൂലം പൂരം ഏകപക്ഷീയമായി ചടങ്ങ് മാത്രമായി ചുരുക്കി. ആന എഴുന്നള്ളിപ്പിനു ദൂരപരിധി പാലിക്കുന്നതിനും വെടിക്കെട്ടിന്റെ നടത്തിപ്പിൽ അനാവശ്യമായി ഇടപെടുന്നതിലും ക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് പ്രവേശിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസിനെതിരെ വിമർശനം ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായി എന്ന സംശയം ഉയർന്നിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ്കുമാർ, ബിജെപി നേതാവും ഹർജിക്കാരനുമായ ബി.ഗോപാലക്കൃഷ്ണൻ, കണ്ണൂരിൽ നിന്നുള്ള സംഘപരിവാർ പ്രവർത്തകൻ വൽസൻ തില്ലങ്കേരി എന്നിവരുടെ സാന്നിധ്യം സംശയം ബലപ്പെടുത്തുന്നു.

ADVERTISEMENT

ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി പരസ്യമായി പ്രശ്നത്തിൽ ഇടപെടുകയും സമ്പൂർണ ട്രാഫിക് നിരോധിത മേഖലയാണെന്ന് അറിഞ്ഞുകൊണ്ടു സ്വരാജ് റൗണ്ടിൽ സേവാ ഭാരതിയുടെ ആംബുലൻസിൽ നിയമം ലംഘിച്ച് വന്നിറങ്ങുകയും ചെയ്തു.  തിരഞ്ഞെടുപ്പ് താൽപര്യങ്ങൾക്കു സഹായകരമാകുന്ന വിധത്തിലും സുരേഷ് ഗോപി ഇടപെടാൻ ശ്രമിച്ചു. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാൻ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പൂരം അലങ്കോലമായതായി പ്രചരിപ്പിച്ചു. എന്നാൽ താൻ ഇടപ്പെട്ട് പൂരം പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാർത്തകൾ നൽകുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Kochi Devaswom Board Submits Report on Thrissur Pooram Incident to High Court