‌ന്യൂഡൽഹി ∙ ഫെയ്സ്ബുക്കിൽ പോസ്റ്റിടാൻ ധൈര്യമുണ്ടായിട്ടും പരാതിക്കാരിക്ക് എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയർത്തിയാണ്, യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിനു സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് സിദ്ദീഖ് വിചാരണ കോടതിയിൽ സമർപ്പിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ന്യൂഡൽഹി ∙ ഫെയ്സ്ബുക്കിൽ പോസ്റ്റിടാൻ ധൈര്യമുണ്ടായിട്ടും പരാതിക്കാരിക്ക് എന്തുകൊണ്ടു പൊലീസ് സ്റ്റേഷനിലേക്ക് പോകാനായില്ലെന്ന ചോദ്യമുയർത്തിയാണ്, യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദീഖിനു സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് സിദ്ദീഖ് വിചാരണ കോടതിയിൽ സമർപ്പിക്കണം. അന്വേഷണത്തോടു സഹകരിക്കുകയും വേണമെന്നു ജസ്റ്റിസ് ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെ‍ഞ്ച് നിർദേശിച്ചു. മറ്റ് ഉപാധികൾ കൂടി ആവശ്യമെങ്കിൽ വിചാരണക്കോടതിക്കു നിശ്ചയിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

കേസിൽ നേരത്തേ താൽക്കാലിക ജാമ്യം അനുവദിച്ചിരുന്ന കോടതി, കേരള സർക്കാരും പരാതിക്കാരിയും ഉയർത്തിയ ശക്തമായ വാദങ്ങൾക്കിടയിലും സിദ്ദീഖിനു മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. പരാതി നൽകാൻ എന്തുകൊണ്ട് 8 വർഷം വൈകിയെന്ന ചോദ്യം ബെഞ്ച് ആവർത്തിച്ചു. 2016ലാണു സംഭവം നടന്നതെന്നും 2018ൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതും കോടതി എടുത്തു പറഞ്ഞു. അതേസമയം, കേസിന്റെ ഗൗരവസ്വഭാവവും കണക്കിലെടുത്ത കോടതി, മുൻകൂർ ജാമ്യം അനുവദിക്കുന്നതിലെ കൂടുതൽ കാരണങ്ങൾ ഉത്തരവിൽ വിശദീകരിക്കുന്നില്ലെന്ന് സൂചിപ്പിച്ചു.

ADVERTISEMENT

സംഭവത്തെക്കുറിച്ചു പുറത്തു പറയാനുള്ള ശ്രമമാണ് ഫെയ്സ്ബുക്കിലൂടെ അതിജീവിത നടത്തിയതെന്നും സിദ്ദീഖിന്റെ അനുയായികളിൽനിന്ന് വലിയ തിരിച്ചടി ഇതിനവർക്ക് നേരിടേണ്ടി വന്നുവെന്നും പരാതിക്കാരിയുടെ അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി വഴങ്ങിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടും കേരള ഹൈക്കോടതിയുടെ ഇടപെടലുമാണു കേസിൽ പരാതി നൽകാൻ ധൈര്യം നൽകിയതെന്നും വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. തനിക്ക് ആശ്രയിക്കാൻ കഴിയുന്ന സംവിധാനമുണ്ടെന്നു ബോധ്യപ്പെട്ടപ്പോഴാണ് അതിജീവിത പരാതിക്കു തയാറായത്, സിദ്ദീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അന്വേഷണത്തെയും കേസിലെ വിചാരണയെയും പ്രതികൂലമായി ബാധിക്കുമെന്നും വൃന്ദ ഗ്രോവർ വാദിച്ചു.

എല്ലാവർക്കും എതിരെ ഒരുപോലുള്ള പരാതികളാണ് അതിജീവിത ഉന്നയിക്കുന്നതെന്നും അതെങ്ങനെ സാധ്യമാകുമെന്നും സിദ്ദീഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗി വാദത്തിനിടെ ചോദിച്ചു. ഫെയ്സ്ബുക് പോസ്റ്റിലൂടെ വ്യക്തിഹത്യയുണ്ടായെന്നും റോഹത്ഗി പറഞ്ഞപ്പോൾ, ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും ഫെയ്സ്ബുക് ആരോപണങ്ങളിൽ ആരും ഒഴിവാക്കപ്പെടുന്നില്ലെന്നും ജസ്റ്റിസ് ബേല എം.ത്രിവേദി വാക്കാൽ പരാമർശിച്ചു. പരാതിയിൽ പറയുന്ന ദിവസം രക്ഷിതാക്കൾക്കൊപ്പമാണു പരാതിക്കാരി എത്തിയതെന്നു റോഹത്ഗി ചൂണ്ടിക്കാട്ടി. തനിച്ചു ഹോട്ടലിൽ കണ്ടുവെന്നാണ് പരാതിയിലുള്ളത്. അതു അപകീർത്തികരമാണെന്നും പറഞ്ഞു.

ADVERTISEMENT

സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ രഞ്ജിത് കുമാറും സ്റ്റാൻഡിങ് കോൺസൽ നിഷെ രാജൻ ശങ്കറും ജാമ്യം അനുവദിക്കുന്നതിനെ നിശിതമായി വിമർശിച്ചു. അന്വേഷണത്തോടു സഹകരിക്കാതെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയും ഫോണും മറ്റും ഹാജരാക്കുന്നില്ലെന്നും ര‍ഞ്ജിത് കുമാർ വാദിച്ചു.  കേരള ഹൈക്കോടതി നേരത്തേ സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

English Summary:

You had the courage to post the complaint on Facebook but not to go to the police