പുലർച്ചെ 3ന് നട തുറന്നപ്പോൾ തീർഥാടകരുടെ നീണ്ട നിര; 4 ദിവസം, വന്നത് 2.26 ലക്ഷം പേർ
ശബരിമല / കൊച്ചി ∙ ശബരിമല നട തുറന്ന് 4 ദിവസത്തിനുള്ളിൽ 2.26 ലക്ഷം തീർഥാടകർ ദർശനം നടത്തി. ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കാണിത്. ദിവസം 18 മണിക്കൂറാണു ദർശനം. 3 ദിവസമായി വലിയ തിരക്കില്ല. പുലർച്ചെ 3ന് നട തുറക്കുമ്പോൾ മിനിറ്റിൽ 80 പേരെ വീതം പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. അതിനാൽ അധികം

ശബരിമല ∙ പുലർച്ചെ 3ന് നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാൻ തീർഥാടകരുടെ നീണ്ട നിര ഉണ്ടായിരുന്നു. 5.30 ആയപ്പോഴേക്കും തിരക്ക് കുറഞ്ഞു. വലിയ നടപ്പന്തലിൽ കാത്തുനിൽക്കാതെ വരുന്നവർ നേരെ പടി കയറി ദർശനം നടത്തുന്നുണ്ട്. നട തുറന്ന് 4 ദിവസത്തിനുള്ളിൽ 2.26 ലക്ഷം തീർഥാടകർ ദർശനം നടത്തി. ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കാണിത്.
ദിവസം 18 മണിക്കൂറാണു ദർശനം. 3 ദിവസമായി വലിയ തിരക്കില്ല. പുലർച്ചെ 3ന് നട തുറക്കുമ്പോൾ മിനിറ്റിൽ 80 പേരെ വീതം പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. അതിനാൽ അധികം കാത്തുനിൽക്കാതെ തീർഥാടകർക്കു ദർശനം നടത്താം. വൃശ്ചികം 12നു ശേഷം തിരക്കു വർധിക്കുമെന്നാണു ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. തീർഥാടകരുടെ യാത്രയ്ക്കായി കെഎസ്ആർടിസി പമ്പയിൽ 383 ബസുകൾ എത്തിച്ചു. മിനിറ്റിൽ ഒരു ബസ് വീതമാണ് പമ്പ–നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്നത്.