ലണ്ടൻ ∙ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ആയുധങ്ങൾ കൈമാറാൻ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികൾ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സെപ്റ്റംബറിൽ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ തുടർച്ചയാണ് പുതിയ ഉപരോധം.

ആയുധങ്ങൾ കൈമാറാൻ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികൾ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് മിസൈലുകൾ എത്തിച്ച പോർട്ട് ഒല്യ 3 എന്ന റഷ്യൻ ചരക്കു കപ്പലിനെതിരെയും ഉപരോധം ഏർപ്പെടുത്തും. യുക്രെയ്ൻ – റഷ്യ യുദ്ധം ആരംഭിച്ചതിന്റെ 1000 ദിവസം പിന്നിടുന്ന വേളയിലാണ് ബ്രിട്ടന്റെ പ്രഖ്യാപനം. 

ADVERTISEMENT

‘ആഗോള സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങൾ അപകടകരവും അസ്വീകാര്യവുമാണ്. ഇറാനിൽ നിന്ന് റഷ്യയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ കൈമാറിയാൽ ശക്തമായ നടപടി സ്വീകരിക്കാൻ മറ്റു രാജ്യന്തര സഖ്യകക്ഷികൾക്കൊപ്പം ബ്രിട്ടനും നിലപാട് സ്വീകരിച്ചിരുന്നു’ – ഉപരോധം സംബന്ധിച്ച് യുഎൻ രക്ഷാസമിതിയിൽ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബ്രിട്ടൻ വിദേശകാര്യമന്ത്രി ഡേവിഡ് ലാമി പ്രസ്താവനയിൽ പറഞ്ഞു.

യുഎസ് നൽകിയ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയിൽ ദീർഘദൂര ആക്രമണങ്ങൾ നടത്തുന്നതിൽ യുക്രെയ്നിനു മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നീക്കിയതിനു പിന്നാലെയാണ് റഷ്യയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ബ്രിട്ടന്റെ നടപടി.

English Summary:

UK hits Iran with new sanctions for supplying missiles to Russia