തെലുങ്ക് ജനതയ്‌ക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരിക്ക് ജാമ്യം
ചെന്നൈ∙ തെലുങ്ക് ജനതയ്‌ക്കെതിരായ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ദിവസവും എഗ്‌മൂർ പൊലീസ് സ്റ്റേഷനിൽ നടി ഹാജരാകണം. ഹൈദരാബാദിൽ നിർമാതാവിന്റെ വീട്ടിൽ ഒളിവിലായിരുന്ന നടിയെ 17നാണ് അറസ്റ്റ് ചെയ്തത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി എത്തിയ തെലുങ്കർ തമിഴരാണെന്ന് അവകാശപ്പെട്ടെന്നാണ് ബിജെപി അനുഭാവിയായ നടി പ്രസംഗിച്ചത്.

ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. ഹൈദരാബാദിലെ നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന നടിയെ ചില വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്നു പറഞ്ഞ് അനുനയിപ്പിച്ചാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽ നിന്നു റോഡ് മാർഗം ചെന്നൈയിലെത്തിച്ച ശേഷം ചിന്താദ്രിപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്തു. തുടർന്ന്, മെഡിക്കൽ പരിശോധന അടക്കം പൂർത്തിയാക്കിയ ശേഷം നടിയെ എഗ്‌മൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.