ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക്; ചർച്ച നടത്തി ഇന്ത്യയും ചൈനയും
ന്യൂഡൽഹി∙ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെയും മുതിർന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങൾ ഉടൻ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

ന്യൂഡൽഹി∙ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെയും മുതിർന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങൾ ഉടൻ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
സൈനിക പിന്മാറ്റം സമാധാനം നിലനിർത്തുന്നതിനു സഹായകമായതായി മന്ത്രിമാർ വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ബന്ധങ്ങൾ സുസ്ഥിരമാക്കുന്നതിലും ഭിന്നതകൾ കൈകാര്യം ചെയ്യുന്നതിലും അടുത്ത നടപടികൾ കൈക്കൊള്ളുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് രണ്ടു മന്ത്രിമാരും വിലയിരുത്തിയതായി വാർത്താക്കുറിപ്പിൽ പറയുന്നു.
കൈലാസ് മാനസരോവർ തീർഥാടനം പുനരാരംഭിക്കൽ, അതിർത്തി കടന്നുള്ള നദികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടൽ, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ, മീഡിയ എക്‌സ്‌ചേഞ്ചുകൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായി. എത്രയും വേഗം വിസകൾ സുഗമമാക്കുക എന്ന വിഷയം വാങ് ഉന്നയിച്ചതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.