എസ്എൻഡിപി വിരുദ്ധ നീക്കം: സിപിഎമ്മിൽ കടുത്ത ഭിന്നത; നേതൃത്വം വെട്ടിൽ
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനും യോഗ നേതൃത്വത്തിനുമെതിരെ രംഗത്തു വരണമെന്ന തീരുമാനത്തിൽ സിപിഎമ്മിൽ കടുത്ത ഭിന്നിപ്പ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയും

കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പേരിൽ എസ്എൻഡിപി യോഗത്തിനും യോഗ നേതൃത്വത്തിനുമെതിരെ രംഗത്തു വരണമെന്ന തീരുമാനത്തിൽ സിപിഎമ്മിൽ കടുത്ത ഭിന്നിപ്പ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായ നവോത്ഥാന സമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയും ഉണ്ടായതോടെ സിപിഎം നേതൃത്വം വെട്ടിലായി.
പാർട്ടിക്കു പരമ്പരാഗതമായി കിട്ടിക്കൊണ്ടിരുന്ന ഈഴവ വോട്ടുകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻതോതിൽ ബിജെപിക്കു പോയെന്നും യോഗ നേതൃത്വം ബിജെപിക്കു വേണ്ടി കാര്യമായി പ്രവർത്തിച്ചെന്നുമായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. ഇതു പാർട്ടിയുടെ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, സമുദായാംഗങ്ങളുടെ വീടുകളിലെ ചടങ്ങുകളിൽ വരെ പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ടു തുടങ്ങി. കൊല്ലം ജില്ലയിലെ മൺറോത്തുരുത്ത് ലോക്കൽ സമ്മേളനത്തിൽ വെള്ളാപ്പള്ളിക്കെതിരെ ചർച്ചയും നടന്നു. ഇതോടെയാണ് സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്എൻഡിപി യോഗത്തിന്റെ പേരിൽ കൊല്ലത്തു നോട്ടിസ് പ്രസിദ്ധീകരിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പഴി എസ്എൻഡിപി യോഗത്തിനു മേൽ കെട്ടിവയ്ക്കുന്ന വിലയിരുത്തലിനെതിരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉൾപ്പെടെ വിവിധ ജില്ലകളിൽ സിപിഎം ഘടകങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം പ്രത്യേക സമുദായത്തിന്റെ മേൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നായിരുന്നു ചർച്ച. യോഗത്തിനു സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽപോലും പാർട്ടി സ്ഥാനാർഥികൾക്കു വോട്ടു ഗണ്യമായി കുറഞ്ഞു.
എസ്എൻഡിപി യോഗത്തിനെതിരെ പരസ്യമായി രംഗത്തുവരുന്നതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്ന വിലയിരുത്തലും കീഴ്ഘടകങ്ങളിലുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തു സിപിഎം നേതൃത്വം തയാറാക്കിയ റിപ്പോർട്ടിലെ എസ്എൻഡിപി യോഗം വിരുദ്ധ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യവും വ്യാപകമായി ഉയർന്നു.
സംഘപരിവാറിന്റെ രാഷ്ട്രീയത്തിനു പരവതാനി വിരിക്കുന്ന സാമുദായിക നേതൃത്വത്തെ തുറന്നു കാട്ടണം, ബിജെപി പാളയത്തിലേക്കു നവോത്ഥാന പ്രസ്ഥാനത്തെ നയിക്കാനുള്ള പ്രവർത്തനത്തിനെതിരായുള്ള പ്രതിരോധമായി ഇതിനെ മാറ്റണം, എസ്എൻഡിപി നേതൃത്വം ബിജെപിക്കു വേണ്ടി കാര്യമായി പ്രവർത്തിച്ചു, എസ്എൻഡിപി നേതൃത്വത്തിന്റെ ജുഗുപ്സാവഹമായ പങ്കിനെ തുറന്നു കാണിക്കാനും ചെറുക്കാനും ആവശ്യമായ നടപടി പാർട്ടി കൈക്കൊള്ളണം, പരസ്യമായി പ്രതികരിക്കണം എന്നിങ്ങനെയായിരുന്നു സിപിഎം നേതൃത്വം കീഴ്ഘടകങ്ങൾക്കു നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ.