കൊല്ലം∙ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ.ദേവനന്ദയാണ് മരിച്ചത് (17). വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിനു മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയിൽനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന നേത്രാവതി എക്സ്പ്രസ് എത്തിയത്. മറ്റൊരു സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. സുഹൃത്തുക്കൾ സഹപാഠിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റി. തുടർന്ന് ദേവനന്ദയെ കയറ്റാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 

ADVERTISEMENT

ചാത്തന്നൂർ ഭാഗത്തേക്കു പോകുന്ന കുട്ടികൾ സാധാരണ മയ്യനാട് ചന്തമുക്കിൽ നിന്നാണ് വീട്ടിലേക്കുള്ള ബസ് കയറുന്നത്. പാളത്തിന് അരികിലൂടെ ബസിൽ കയറാൻ ചന്തമുക്കിലേക്ക് എത്തുമ്പോഴാണ് അപകടം. കുട്ടികൾ ട്രെയിനിനു മുന്നിൽപെട്ടതറിഞ്ഞ് പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ ഹോൺ അടിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിനിന്റെ ഹോണിനൊപ്പം എതിർ വശത്തു നിന്നു ട്രെയിൻ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അമ്മ ലീജ വിദേശത്താണ്. സഹോദരി: ദേവപ്രിയ. ലീജ നാട്ടിൽ എത്തുന്നത് അനുസരിച്ച് സംസ്കാരം നിശ്ചയിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു.

English Summary:

A 17-year-old Plus One student in Kollam, Kerala, lost her life in a tragic train accident at Mayyanad railway station while crossing the track with a friend