സുപ്രിയയും നാനാ പഠോളെയും 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ബിജെപി; ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടു
മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്.
മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്.
മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്.
മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെ എംപി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ എന്നിവർ തിരഞ്ഞെടുപ്പിനു വേണ്ടി 235 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി ബിജെപി. വോട്ടിനു പണം നൽകിയെന്ന കേസിൽ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെക്കെതിരെ കേസെടുത്തതിനു പിന്നാലെയാണിത്. സുപ്രിയയുടെയും പഠോളെയുടെയും എന്ന പേരിൽ ഓഡിയോ ക്ലിപ്പുകളും പുറത്തുവിട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പണം ഉൾപ്പെടെ പിടിച്ചെടുത്ത വസ്തുക്കൾക്ക് 707 കോടിയുടെ മൂല്യമുണ്ടെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്.
2018ൽ സുപ്രിയ സുളെയും പഠോളെയും തിരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്താനായി ബിറ്റ്കോയിനുകൾ ദുരുപയോഗം ചെയ്തെന്നും ഓഡിറ്ററായിരുന്ന ഗൗരവ് മേത്ത ഇതിന് സാക്ഷിയായിരുന്നെന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന രവീന്ദ്രനാഥ് പാട്ടീൽ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ദേശീയ വക്താവ് സുദാൻശു ത്രിവേദി വിവാദ ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടത്. നാനാ പഠോളെ–പൊലീസ് കമ്മിഷണറായ അമിതാഭ് ഗുപ്ത, സുപ്രിയ സുളെ– ഗൗരവ് മേഹ്ത, ഗൗരവ് മേഹ്ത–അമിതാഭ് ഗുപ്ത എന്നിവർ തമ്മിൽ സംസാരിക്കുന്നതാണ് ക്ലിപ്പുകൾ എന്നാണ് ബിജെപിയുടെ ആരോപണം.
തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി ബിറ്റ്കോയിന് പകരം പണം വേണമെന്നും പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും സുപ്രിയ ഇടനിലക്കാരനായ ഗൗരവ് മേഹ്തയോട് പറയുന്നതാണ് ഒരു ഓഡിയോ ക്ലിപ്പിലുള്ളത്. മറ്റൊന്നിൽ ‘കഴിഞ്ഞ ദിവസം ചോദിച്ച പണം കിട്ടിയില്ലല്ലോ എന്ന് പഠോളെ അമിതാഭ് ഗുപ്തയോട് ചോദിക്കുന്നതും കേൾക്കാം. പുറത്തുവന്ന ഓഡിയോ ക്ലിപ് തന്റെ സഹോദരിയായ സുപ്രിയയുടെയും പഠോളെയുടേതുമാണെന്ന് ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാർ പ്രതികരിച്ചു.
എന്നാൽ, സുപ്രിയയും പഠോളെയും ആരോപണം നിഷേധിച്ചു. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള വ്യാജ ശബ്ദരേഖയാണ് അതെന്ന് ആരോപിച്ച സുപ്രിയ സുളെ സൈബർ സെല്ലിനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകി. അതിനിടെ, ഓഡിറ്റിങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ ഗൗരവ് മേത്തയുടെ റായ്പുരിലെ വീട്ടിലും ഓഫിസിലും ഇ.ഡി പരിശോധന നടത്തി. നേരത്തേ, ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘പോൺസി’ കുംഭകോണവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. ബിജെപി പുറത്തുവിട്ട മുഴുവൻ ഓഡിയോ ക്ലിപ്പുകളും വ്യാജമാണെന്ന് സ്വകാര്യ മാധ്യമം കണ്ടെത്തി. നിർമിതബുദ്ധി ടൂളുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
∙ അത്ര വിഡ്ഢിയല്ലെന്ന് താവ്ഡെ
വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്ഡെ ആരോപണങ്ങൾ നിഷേധിച്ചു. ‘‘എതിരാളിയുടെ ഹോട്ടലിൽ ഞാൻ പണം കൈമാറുന്നുവെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? തിരഞ്ഞെടുപ്പിന് തലേന്ന് പണവുമായി പോകാൻ മാത്രം വിഡ്ഢിയല്ല. നിയമവശങ്ങളെക്കുറിച്ചും നന്നായി അറിയാം – വിനോദ് താവ്‌ഡെ പ്രതികരിച്ചു.
നിശ്ശബ്ദ പ്രചാരണദിനമായ ചൊവ്വാഴ്ച മുംബൈയിൽനിന്ന് 60 കിലോമീറ്റർ അകലെ നാലസൊപാരയിലെ ഹോട്ടലിൽ വോട്ടർമാർക്ക് നൽകുന്നതിനായി 5 കോടി രൂപയുമായി എത്തിയെന്ന് ആരോപിച്ച് വിനോദ് താവ്ഡയെ പ്രാദേശിക പാർട്ടിയായ ബഹുജൻ വികാസ് അഘാഡി (ബിവിഎ) പ്രവർത്തകർ തടഞ്ഞ്, വിഡിയോ ചിത്രീകരിച്ചിരുന്നു. 9.94 ലക്ഷം രൂപ ഹോട്ടലിൽ നിന്നു കണ്ടെത്തുകയും ചെയ്തു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ താവ്ഡ്യ്ക്കും നാലസൊപാര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജൻ നായിക്കിനുമെതിരെ കേസെടുത്തത് ബിജെപിക്ക് തിരിച്ചടിയായിരുന്നു.
ബിവിഎ നേതാവും വസായ് എംഎൽഎയുമായ ഹിതേന്ദ്ര ഠാക്കൂറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള്ള ഹോട്ടലിലായിരുന്നു സംഭവം. ഹിതേന്ദ്ര ഠാക്കൂറിന്റെ മകനും തൊട്ടടുത്ത മണ്ഡലമായ നാലസൊപാരയിലെ എംഎൽഎ ക്ഷിതീജ് ഠാക്കൂറിന്റെയും നേതൃത്വത്തിലാണ് പണം കണ്ടെത്തിയതും താവ്ഡയെ തടഞ്ഞുവച്ചതും. ബിജെപി നേതാക്കൾ നൽകിയ വിവരം അനുസരിച്ചാണ് ഹോട്ടലിലെത്തി പരിശോധിച്ചതെന്നും താവ്െഡയെപ്പോലുള്ള മുതിർന്ന നേതാവ് പണവുമായി എത്തുമെന്നും കരുതിയിരുന്നില്ലെന്നും ഹിതേന്ദ്ര ഠാക്കൂർ പറഞ്ഞു.
ആരോപണം താവ്‌ഡെയെ അപകീർത്തിപ്പെടുത്താൻ കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുണ്ടെന്നും ബിജെപി മഹാരാഷ്ട്രാ അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ ആരോപിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം നടത്താൻ ശ്രമിച്ചതിന് ബിവിഎ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. മുംബൈയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള വസായ് കേന്ദ്രീകരിച്ചുള്ള പാർട്ടിയാണു ബിവിഎ. ഷിൻഡെ സർക്കാരിനെ പിന്തുണയ്ക്കുന്ന പാർട്ടി, നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്.