‘അന്നേ പറഞ്ഞു, വീണ്ടും ആവർത്തിക്കുന്നു’: അദാനിക്കെതിരെ ജെപിസി അന്വേഷണ ആവശ്യവുമായി വീണ്ടും കോൺഗ്രസ്
ന്യൂഡൽഹി∙ സൗരോർജ കരാറിൽ അഴിമതി ആരോപിച്ച് യുഎസ് കോടതി ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ, അദാനിക്കെതിരെ ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. അദാനി ഗ്രൂപ്പിന്റെ പണമിടപാടുകൾ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന്

ന്യൂഡൽഹി∙ സൗരോർജ കരാറിൽ അഴിമതി ആരോപിച്ച് യുഎസ് കോടതി ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ, അദാനിക്കെതിരെ ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. അദാനി ഗ്രൂപ്പിന്റെ പണമിടപാടുകൾ സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു.
‘‘യുഎസിലെ സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ഗൗതം അദാനിക്കും കൂട്ടർക്കുമെതിരെ ചുമത്തിയ കുറ്റം വിവിധ ‘മോദാനി’ അഴിമതികളിൽ ജെപിസി അന്വേഷണം വേണമെന്ന 2023 ജനുവരി മുതലുള്ള കോൺഗ്രസിന്റെ ആവശ്യം ശരിവയ്ക്കുന്നു. ‘ഹം അദാനി കെ ഹെ’ എന്ന സീരീസിലൂടെ കോൺഗ്രസ് അദാനിയുമായി ബന്ധപ്പെട്ട വിവിധ അഴിമതികളെ കുറിച്ചും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബിസിനസുകാരനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇന്നും ആ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന് കോൺഗ്രസ് വീണ്ടും ആവർത്തിക്കുന്നു.’’– ജയ്റാം രമേശ് എക്സിൽ കുറിച്ചു.
സൗരോർജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളറിൽ (2,100 കോടി രൂപ) അധികം കൈക്കൂലി നൽകിയെന്നു ചൂണ്ടിക്കാട്ടിയാണ് അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയത്. രണ്ടു ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നു കുറ്റപത്രത്തിൽ പറയുന്നു.