‘സുവർണാവസരം’ പ്രസംഗം: പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി ∙ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. നിലവിൽ ഗോവ ഗവർണറാണ് പി.എസ്.ശ്രീധരൻ പിള്ള.

കൊച്ചി∙ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. നിലവിൽ ഗോവ ഗവർണറാണ് പി.എസ്.ശ്രീധരൻ പിള്ള.
2018 നവംബറിൽ കോഴിക്കോട് നടന്ന യുവമോർച്ച സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തിൽ ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്. പിന്നീട് ഇത് നടക്കാവ് പൊലീസിന് കൈമാറി. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാമാസ പൂജാ സമയത്ത് നട അടയ്ക്കുമെന്നും അങ്ങനെ വന്നാൽ അത് കോടതിയലക്ഷ്യമാകുമോ എന്നു തന്ത്രി കണ്ഠര് രാജീവര് ആരാഞ്ഞിരുന്നു എന്നുമാണ് പ്രസംഗത്തിൽ ശ്രീധരന്‍ പിള്ള പറഞ്ഞത്. ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍ പിള്ള പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ശ്രീധരൻ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശിയുടെ പരാതിയിൽ ഉണ്ടായിരുന്നത്.
എന്നാൽ കോടതിവിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ശ്രീധരൻ പിള്ള പ്രസംഗിച്ചത് അടച്ചിട്ട ഹോട്ടൽ മുറിയിലെ ഒരു വിഭാഗം പ്രവർത്തകരോടാണ്. അതുകൊണ്ടു തന്നെ ഐപിസി 505(1)(ബി) അദ്ദേഹത്തിന് ബാധകമാകുമോ എന്നാണ് കോടതി പരിശോധിച്ചത്. പൊതുസമൂഹമോ അല്ലെങ്കിൽ ആൾക്കൂട്ടത്തോടോ സംസാരിക്കുന്ന കേസുകളിലാണ് ഈ വകുപ്പ് ഉൾപ്പെടുത്തുക. എന്നാൽ ശ്രീധരൻ പിള്ള സംസാരിച്ചത് തന്റെ പാർട്ടിയുടെ യുവസംഘടനയുടെ യോഗത്തിലാണ് എന്നതിനാൽ ഈ വകുപ്പുകൾ നിലനില്‍ക്കില്ല. മാത്രമല്ല, പ്രസംഗത്തിൽ സർക്കാരിനും പൊതുസമൂഹത്തിനുമെതിരെ കലാപം നടത്താനുള്ളതൊന്നും ഇല്ലെന്ന ഹർജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചു. നിലവിൽ ഗവർണറാണ് എന്നതിന്റെ സംരക്ഷണവും ശ്രീധരൻ പിള്ളയ്ക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.