കെനിയയിലും തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതി റദ്ദാക്കി
നയ്റോബി ∙ യുഎസ് കുറ്റപത്രവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച കരാറുകൾ കെനിയ റദ്ദാക്കി. കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയും 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ മന്ത്രാലയത്തിന്റെ നടപടിയും റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കരാറും റദ്ദാക്കും.

നയ്റോബി∙ യുഎസ് കുറ്റപത്രവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച കരാറുകൾ കെനിയ റദ്ദാക്കി. കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയും 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ മന്ത്രാലയത്തിന്റെ നടപടിയും റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കരാറും റദ്ദാക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ച് വ്യവസായി ഗൗതം അദാനിയടക്കം 7 പേർക്കെതിരെയാണ് യുഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കുമെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലയ്ക്കു സംസ്ഥാനങ്ങൾ വാങ്ങാനായി കൈക്കൂലി നൽകിയെന്നാണ് കേസ്. ആന്ധ്രപ്രദേശ്, ഒഡീഷ, ജമ്മു കശ്മീർ, തമിഴ്നാട്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാന സർക്കാരുകളിലെ ഉന്നതരാണ് ഇതിൽ ഉൾപ്പെട്ടത്. കൈക്കൂലിക്കാര്യം മറച്ചുവച്ച് യുഎസിൽ നിന്ന് അദാനി ഗ്രൂപ്പ് നിക്ഷേപസമാഹരണം നടത്തി. ഇത് യുഎസിലെ അഴിമതിവിരുദ്ധ നിയമത്തിനെതിരാണ്. എന്നാൽ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രീൻ എനർജിയുടെ ബോണ്ട് വിൽപന നിർത്തിവയ്ക്കുന്നതായും കമ്പനി അറിയിച്ചു. വാർത്ത പുറത്തു വന്നതോടെ അദാനി ഗ്രൂപ്പിൽ ഉൾപ്പെട്ട ഓഹരികൾക്ക് 20% വരെ വിലയിടിവു നേരിട്ടു. ഗ്രൂപ്പ് ഓഹരികളുടെ ആകെ വിപണി മൂല്യത്തിൽ ഒറ്റ ദിവസംകൊണ്ടു സംഭവിച്ച നഷ്ടം 2,00,000 കോടി രൂപയുടേതാണ്.